പത്തനംതിട്ട: സന്നിധാനത്തേക്കുള്ള പരമ്പരാഗത പാത തുറക്കാന്‍ തയാറെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.അനന്തഗോപന്‍. തീര്‍ഥാടകര്‍ക്ക് സുഗമമായി നടന്ന് പോകാന്‍ വഴിയും ശുചീകരിച്ചു, ആശുപത്രിയും കുടിവെള്ള സൗകര്യവും തയാറായി.
കോവിഡ് നിയന്ത്രണങ്ങള്‍ പ്രകാരം സ്വാമി അയ്യപ്പന് റോഡ് വഴിയാണ് ഭക്തരെ ഇപ്പോള്‍ കടത്തിവിടുന്നത്. കോവിഡ് വന്ന് പോയവര്‍ക്ക് ആയാസ രഹിതമായ യാത്ര ഉറപ്പാക്കുന്നതിനാണ് ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ഇത്തരം ഒരു തീരുമാനം എടുത്തത്. എന്നാല്‍ നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിച്ച പശ്ചാത്തലത്തിലാണ് പരമ്പരാഗത പാത തുറക്കാന്‍ ദേവസ്വം ബോര്‍ഡ് തയ്യാറെടുക്കുന്നത്. നിയന്ത്രണങ്ങള്‍ പിന്‍വലിച്ചില്ലായെങ്കില്‍ ഡിസംബര്‍ 16ന് സമരം നടത്തും എന്ന് ഹിന്ദു ഐക്യവേദി പ്രഖ്യാപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: