ലഖ്നൗ: ഇസ്ലാം മതം ഉപേക്ഷിച്ച് ഹിന്ദുധര്‍മം സ്വീകരിച്ച മുന്‍ ഉത്തര്‍പ്രദേശ് ഷിയാ വഖഫ് ബോര്‍ഡ് ചെയര്മാന് റിസ്വിക്കെതിരെ പ്രതിഷേധവുമായി ഇസ്ലാമിക സംഘടനകള്‍. റിസ്വി പുറത്തിറക്കിയ മുഹമ്മദ് എന്ന പുസ്തകത്തില്‍ പ്രവാചകനെ അധിക്ഷേപിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് ഇസ്ലാം മതമൗലിക വാദികള്‍ രംഗത്തുവന്നിരിക്കുന്നത്. റിസ്വിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ട്വിറ്ററില്‍ അടക്കം ക്യാമ്പൈനുകള്‍ സംഘടിപ്പിക്കുകയാണ് ഇസ്ലാമിക സംഘടനകള്‍.
നവംബറിലാണ് വാസിം റിസ് വി തന്റെ വിവാദ പുസ്തകമായ ‘മുഹമ്മദ്’ പുറത്തിറക്കിയത്. ദസ്ന ദേവി ക്ഷേത്രത്തില്‍ നിന്നും മുഖ്യപുരോഹിതന്‍ യതി നരസിംഹാനന്ദ് സരസ്വതിയുടെ സാന്നിധ്യത്തിലായിരുന്നു പ്രകാശന കര്‍മം. പിന്നാലെ കഴിഞ്ഞ ദിവസം അദേഹം ഇസ്ലാം മതം ഉപേക്ഷിച്ച് ഹിന്ദു ആകുന്നതായി പ്രഖ്യാപിക്കുകയായിരുന്നു. ഹിന്ദു ധര്മത്തിലേയ്ക്ക് എത്തിയ റിസ്വി ജിതേന്ദ്ര നാരായണ്‍ സിങ് ത്യാഗി എന്ന പുതിയ പേരും സ്വീകരിച്ചു.
ഇസ്ലാം മതത്തില്‍ രൂഢമൂലമായ ചില ദുഷ്പ്രവണതകള്‍ മാറിയേ തീരു. ഇക്കാര്യം ആത്മപരിശോധന നടത്താതെ അവര്‍ എന്നെ വേട്ടിയാടി. അതുകൊണ്ടാണ് ഞാന്‍ സനാതന ധര്‍മ്മത്തിലേക്ക് മാറിയത്,’ വാസിം റിസ് വി എന്ന ജിതേന്ദ്ര നാരായണ്‍ സിങ് ത്യാഗി വിശദമാക്കി. ‘ഇനി ഹിന്ദുമതം ശക്തമാക്കാന്‍ ഞാന്‍ പ്രവര്‍ത്തിക്കും. നരസിംഹാനന്ദ്ജിയുമായി കൈകോര്‍ത്തി ജിഹാദി ശക്തികളെ തോല്‍പ്പിക്കാന്‍ കൈകോര്‍ക്കും’ ജിതേന്ദ്ര നാരായണ്‍ സിങ് ത്യാഗി പറഞ്ഞു.
സ്വന്തം ഇഷ്ടപ്രകാരമാണ്, അല്ലാതെ ആരുടെയും പ്രേരണയ്ക്ക് വശംവദനായല്ല വാസിം റിസ് വി ജിതേന്ദ്ര നാരായണ്‍ സിങ് ത്യാഗി ആയി മാറിയതെന്ന് യതി നരസിംഹാനന്ദ് സരസ്വതി പറഞ്ഞു.
ഇതിനും ഏറെ മുന്‍പ് ഖുറാനിലെ 26 വരികള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ വാസിം റിസ് വി പൊതുതാല്പര്യഹര്ജി നല്‍കിയിരുന്നു. എന്നാല്‍ സുപ്രീംകോടതി ഈ പൊതുതാല്പര്യഹര്ജി തള്ളിക്കളഞ്ഞെന്നു മാത്രമല്ല 50,000 രൂപ പിഴയും റിസ് വിയ്ക്ക് വിധിച്ചു. ജൂലായില്‍ റിസ് വി ഈ പരാതി പിന്‍വലിച്ചതിനെ തുടര്‍ന്ന് സുപ്രീംകോടതി പിഴ ഒഴിവാക്കി. ഖുറാനിലെ ഈ 26 വരികളാണ് ഭീകരവാദത്തിന് കാരണമെന്നായിരുന്നു വാസിം റിസ് വിയുടെ കണ്ടെത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: