ഓച്ചിറ: ശബരിമല അയ്യപ്പഭക്തരോട് കെഎസ്ആര്‍ടിസിക്കും ഇരട്ടത്താപ്പ്. ശബരിമലക്ക് പോകുന്ന അയ്യപ്പന്മാരും, മാളികപുറങ്ങളും, കന്നി അയ്യപ്പന്മാരും ഓച്ചിറയില്‍ എത്തി പരബ്രഹ്മത്തെ വണങ്ങിയാണ് യാത്ര തിരിക്കുന്നത്. ഇവിടെനിന്നും യാത്രതിരിക്കുന്ന അയ്യപ്പഭക്തര്‍ യാത്രയ്ക്ക് കെഎസ്ആര്‍ടിസിയെയാണ് പ്രധാനമായും ആശ്രയിക്കുന്നത്.
കഴിഞ്ഞ കാലങ്ങളില്‍ ഓച്ചിറ കെഎസ്ആര്‍ടിസിയില്‍ നിന്നും ശബരിമല സീസണില്‍ രാത്രി 7 മുതല്‍ 10വരെ മൂന്നും നാലും ബസുകള്‍ ദിവസവും ഉണ്ടായിരുന്നു. ഇപ്പോള്‍ ഒരു ബസ് സര്‍വ്വീസ് പോലും ഇവിടെനിന്നുമില്ല. ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് തിരക്കിയപ്പോള്‍ ചെങ്ങന്നൂര്‍, അടൂര്‍, പത്തനംതിട്ട എന്നീ സ്ഥലങ്ങളില്‍ എത്തിപ്പെടാനാണ് പറയുന്നത്.
സ്ത്രീകളുടെ ശബരിമല എന്ന സങ്കല്‍പ്പത്തിലുള്ള ദേവസ്വം ബോര്‍ഡ് അയ്യപ്പക്ഷേത്രത്തിലും അയ്യപ്പന്മാര്ക്ക് യാതൊരുവിധ സൗകര്യവും ഒരുക്കിയിട്ടില്ല. രൂക്ഷമായ യാത്രാക്ലേശത്തില്‍ അയ്യപ്പഭക്തന്മാര് വലയുകയാണ്. ബന്ധപ്പെട്ടവര്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് നാട്ടുകാരും അയ്യപ്പഭക്തരും ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: