ന്യൂദല്‍ഹി: കര്‍ഷകസമരം തുടരുന്നത് സംബന്ധിച്ച് ഭാരതീയ കിസാന്‍ യൂണിയന്(ബികെയു) നേതാവ് രാകേഷ് ടികായത്ത് ഖാലിസ്ഥാന്‍ വാദികളുമായി ചേര്‍ന്ന് അന്താരാഷ്ട്ര വെബിനാറില്‍ പങ്കെടുത്തത് വിവാദമാകുന്നു. ഖാലിസ്ഥാന്‍ വാദികളായ മൊ ദലിവാലും പീറ്റര്‍ ഫ്രഡറിച്ചും പങ്കെടുത്ത കോര്‍ (കൗര്‍) ഫാര്‍മേഴ്സ് സംഘടിപ്പിച്ച അന്താരാഷ്ട്ര വെബിനാറിലാണ് രാകേഷ് ടികായത്ത് പങ്കെടുത്തത്. രാജ് കൗറാണ് കൗര്‍ ഫാര്‍മേഴ്സിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്.
മൂന്ന് കാര്‍ഷിക നിയമങ്ങളും പ്രധാനമന്ത്രി നരേന്ദ്രമോദി പിന്വലിച്ചതിനെക്കുറിച്ചായിരുന്നു നവമ്പര്‍ 22ന് നടന്ന ഈ വെബിനാര്‍. ഇവരെക്കൂടാതെ മോണിക്ക ഗില്‍, പ്രീത് കൗര്‍ ഗില്‍, ആസിസ് കൗര്‍, ക്ലോഡിയ വെബ്ബെ തുടങ്ങി ഇന്ത്യാ വിരുദ്ധ ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന ലോകമെമ്പാടുമുള്ള നിരവധി പേരും ഈ വെബിനാറില്‍ പങ്കെടുത്തിരുന്നു.
വേര് ഈസ് പ്രൂഫ് എന്ന ട്വിറ്റര്‍ പേജ് ഈ വെബിനാറിന്റെ സൂമിലെ വീഡിയോയുടെ സ്ക്രീന്‍ ഷോട്ട് പങ്കുവെച്ചിട്ടുണ്ട്. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചാലും ഇനിയും സമരം തുടരാന്‍ നിരവധി കാരണങ്ങളുണ്ടെന്നാണ് രാകേഷ് ടികായത്ത് വെബിനാറില്‍ നടത്തിയ അഭിപ്രായപ്രകടനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: