ദുബായ്: ഐസിസി ടെസ്റ്റ് ടീമുകളുടെ റാങ്കില്‍ ഇന്ത്യ വീണ്ടും ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി. നിലവിലെ ലോക ചാമ്പ്യന്മാരായ ന്യൂസിലന്‍ഡിനെ പിന്തള്ളിയാണ് ഇന്ത്യ വീണ്ടും ഒന്നാം റാങ്കിലെത്തിയത്.
ന്യുസിലന്‍ഡിനെതിരായ പരമ്പര വിജയമാണ് ഇന്ത്യയെ ഒന്നാം റാങ്കിലേക്ക് ഉയര്‍ത്തിയത്. രണ്ടാം ടെസ്റ്റില്‍ ന്യൂസിലന്‍ഡിനെ 372 റണ്‍സിന് തോല്‍പ്പിച്ചാണ് ഇന്ത്യ പരമ്പര 1-0 ന് സ്വന്തമാക്കിയത്. ഇന്ത്യക്ക് മധുര പ്രതികാരമായി ഈ വിജയം. ജൂണില്‍ നടന്ന ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയെ തോല്‍പ്പിച്ചാണ് ന്യൂസിലന്‍ഡ് കിരീടം നേടിയത്.
ഒന്നാം റാങ്കിലുള്ള ഇന്ത്യക്ക് 124 പോയിന്റാണുള്ളത്. ന്യൂസിലന്‍ഡ് 121 പോയിന്റുമായി രണ്ടാം സ്ഥാനത്തു നില്ക്കുന്നു. ഓസ്ട്രേലിയയ്ക്കാണ് മൂന്നാം (108) റാങ്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: