കൊളംബോ: “മനുഷ്യത്വഹീനമാണ് ഈ കൊലപാതകമെന്ന് ഞാന്‍ ഇന്റര്‍നെറ്റില്‍ കണ്ടു,”-പാകിസ്ഥാനില്‍ ആള്‍ക്കൂട്ടം ചുട്ടുകൊന്ന ശ്രീലങ്കന്‍ മാനേജര്‍ പ്രിയന്ത കുമാരയുടെ ഭാര്യ നിലൂഷി പ്രിയന്ത ദസനിയാകെ വിതുമ്പലോടെ പറഞ്ഞു.
‘എന്റെ ഭര്‍ത്താവ് നിഷ്കളങ്കനാണ്. 11 വര്‍ഷങ്ങള്‍ പാകിസ്ഥാനില്‍ ജോലി ചെയ്ത ശേഷം അദ്ദേഹമിപ്പോള്‍ ദാരുണമായി കൊല്ലപ്പെട്ടു. ശ്രീലങ്കന്‍ പ്രസിഡന്റിനോടും പാകിസ്ഥാന് പ്രധാനമന്ത്രിയോടും നീതിപൂര്‍വ്വകമായ അന്വേഷണം നടത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എനിക്കും എന്റെ രണ്ട് മക്കള്‍ക്കും നീതി കിട്ടണം. ‘- കൊല്ലപ്പെട്ട പ്രിയന്തയുടെ ഭാര്യ നിലൂഷി പ്രിയന്ത ദസനിയാകെ ബിബിസിയോട് പറഞ്ഞു.
ആള്‍ക്കൂട്ട ആക്രമണത്തില്‍ ദാരുണമായി കൊല്ലപ്പെട്ട പ്രിയന്ത കുമാരയുടെ ശരീരത്തിന്റെ ഏതാണ്ടെല്ലാ ഭാഗങ്ങളും കത്തിക്കരിഞ്ഞ നിലയിലാണെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. നിരവധി എല്ലുകള്‍ ആള്ക്കൂട്ടമര്ദ്ദനമേറ്റ് ഒടിഞ്ഞിട്ടുണ്ട്. കടുത്ത സുരക്ഷയില്‍ ശരീരം ലാഹോറിലെ ആശുപത്രിയിലേക്ക് മാറ്റി. എല്ലാ നടപടികളും പൂര്‍ത്തിയാക്കിയ ശേഷം ശരീരം കൊളംബോയിലേക്ക് അയയ്ക്കും.
പ്രിയന്തകുമാരെയുടെ ഭൗതികശരീരം ലാഹോറില്‍ നിന്നും കൊളംബോയിലേക്ക് പ്രത്യേക വിമാനത്തില്‍ കൊണ്ടുപോകുമെന്ന് പാകിസ്ഥാനിലെ കൊളംബോ ഹൈകമ്മീഷണര്‍ മോഹന്‍ വിജെവിക്രമ പറഞ്ഞു.
ഇന്റര്‍നെറ്റില്‍ നിന്നും തന്റെ ഭര്‍ത്താവിനെ ജീവനോടെ ചുട്ടുകൊല്ലുന്ന ചിത്രം നീക്കം ചെയ്യണമെന്നും ഇത് തന്റെ കുടുംബത്തിനും ബന്ധുക്കള്‍ക്കും മനോവേദനയുണ്ടാക്കുന്നുവെന്നും അവര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. പാകിസ്ഥാനോട് അവര്‍ നഷ്ടപരിഹാരവും ആവശ്യപ്പെട്ടിട്ടുണ്ട്. 14ഉം ഒമ്പതും വയസ്സുള്ള രണ്ട് കുട്ടികളുടെ ഭാവി താറുമാറായിരിക്കുകയാണെന്നും അവര്‍ക്ക് സുസ്ഥിരഭാവിയ്ക്കായി സാമ്പത്തിക സഹായം ചെയ്യണമെന്നും അവര്‍ അഭ്യര്‍ത്ഥിച്ചു. തന്റെ ജീവനക്കാരെയും സഹപ്രവര്‍ത്തകരെയും മാത്രം ശ്രദ്ധിക്കുന്ന നിഷ്ടകളങ്കനാണ് തന്റെ ഭര്‍ത്താവ് പ്രിയന്ത കുമാരയെന്നും അവര്‍ പറഞ്ഞു.
അന്താരാഷ്ട്ര സമ്മര്‍ദ്ദം വര്‍ധിച്ചതോടെ സിയാല്‍ക്കോട്ടിലെ ക്രൂരമായ കൊലയില്‍ പാകിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാന് അമ്പരപ്പ് പ്രകടിപ്പിച്ചു. നീതി നല്‍കണമെന്ന് പാകിസ്ഥാന്റെയും ശ്രീലങ്കയുടെയും നേതാക്കളോടും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. വിവിധ കോണുകളില്‍ നിന്നും ശക്തമായ വിമര്‍ശനം ഉയര്‍ന്നതോടെ മുഖം നഷ്ടപ്പെട്ട നിലയിലാണ് പാകിസ്ഥാന്. അക്രമത്തില്‍ നേരിട്ട് പങ്കെടുത്ത രണ്ട് പേരുടെ മാത്രം അറസ്റ്റില്‍ ഒതുക്കാനുള്ള നീക്കം പിന്നീട് ഇമ്രാന്ഖാന് ഉപേക്ഷിച്ചു. ഇപ്പോള്‍ റെയ്ഡ് വ്യാപകമാക്കിയിരിക്കുകയാണ്. ഇതിന്റെ ഭാഗമായി 900 പേര്‍ക്കെതിരെ കേസെടുത്തു. 235 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: