ശബരിമല: കോട്ടാങ്ങല്‍ സെന്റ്ജോര്‍ജ് സ്കൂളിലെ കൊച്ചു കുട്ടികളെ പോപ്പുലര്‍ ഫ്രണ്ട് തീവ്രവാദികള്‍ വഴി തടഞ്ഞുവെച്ച് ഞാന്‍ ബാബരി എന്ന ബാഡ്ജ് ധരിപ്പിച്ച സംഭവത്തെ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന് അപലപിച്ചു. ഈ സംഭവം കേരളം അതിവേഗം സിറിയയിലേക്ക് നടന്നടുക്കുകയാണെന്നതിന്റെ ഉദ്ദാഹരണമാണെന്ന് ശബരിമല ദര്‍ശനത്തിന് ശേഷം സന്നിധാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. സംഭവം നടന്നിട്ട് മണിക്കൂറുകളായിട്ടും പൊലീസ് ഒരു നടപടിയുമെടുത്തില്ല. ഈ പഞ്ചായത്തില്‍ സിപിഎമ്മും എസ്ഡിപിഐയും ചേര്‍ന്നാണ് ഭരിക്കുന്നത്. അതിനുള്ള പ്രത്യുപകാരമാണ് പൊലീസ് ചെയ്യുന്നത്. കുട്ടികളുടെ മൗലിക അവകാശങ്ങളാണ് ലംഘിക്കപ്പെട്ടത്. കേരളത്തെ ഭീകരവാദികളുടെ താവളമാക്കാന്‍ സര്‍ക്കാര്‍ കൂട്ടുനില്‍ക്കുകയാണ്. പിണറായി വിജയന് നോക്കുകുത്തിയാണ്. അങ്ങേയറ്റം പ്രതിഷേധാര്‍ഹവും നിന്ദ്യവുമായ പ്രവൃത്തികളാണ് ഇസ്ലാമിക തീവ്രവാദികളില്‍ നിന്നും ഉണ്ടാകുന്നതെന്നും സുരേന്ദ്രന് പറഞ്ഞു.
ദേവസ്വം മന്ത്രിയായി വിശ്വാസി വരണം
ശബരിമലയില്‍ അടിസ്ഥാന സൗകര്യങ്ങളില്‍ വലിയ പരിമിതിയാണുള്ളത്. ഭക്തരുടെ ആവശ്യങ്ങള്‍ പരിഹരിക്കേണ്ട കടമ ദേവസ്വം മന്ത്രിക്കുണ്ട്. ശബരിമലയിലെ ആചാരങ്ങലെ കുറിച്ച് മന്ത്രിക്ക് ഒരു അറിവുമില്ല. മന്ത്രി കടുത്ത നാസ്തികനാണ്. ദൈവനിന്ദയാണ് അദ്ദേഹം ചെയ്യുന്നത്. വിശ്വാസിയായ ഒരാളാണ് ദേവസ്വം മന്ത്രിയായി വരേണ്ടത്. സര്‍ക്കാര്‍ വീഴ്ചകള്‍ ഉടന്‍ പരിഹരിക്കണം. ഇത് സമൂഹത്തോടുള്ള കടുത്ത അനാസ്ഥയാണെന്നും സുരേന്ദ്രന് പറഞ്ഞു. ശബരിമലയില്‍ നെയ്യഭിഷേകം നടത്താനുള്ള അവസരം നല്‍കണം. നെയ്യഭിഷേകം അയ്യപ്പന്റെ ഒഴിവാക്കാനാവാത്ത അനുഷ്ഠാനമാണ്. പതിനായിരക്കണക്കിന് ഭക്തന്മാര് എത്തുന്ന ശബരിമലയില്‍ നെയ്യഭിഷേകത്തിന് എന്ത് തടസമാണുള്ളത്? സന്നിധാനത്ത് വിരിവെക്കാന്‍ പോലും സമ്മതിക്കുന്നില്ല. ഭക്തര്‍ക്ക് പമ്പാ സ്നാനവും ബലിതര്‍പ്പണവും നടത്താനുള്ള സൗകര്യമൊരുക്കണം. സന്നിധാനത്തേക്ക് വരുന്ന വഴികളിലൊന്നും ശുചിമുറികളില്ല. ഇതിന് എന്താണ് തടസമെന്ന് ദേവസ്വം വകുപ്പ് പറയണമെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ഒബിസി മോര്‍ച്ച സംസ്ഥാ ജനറല്‍ സെക്രട്ടറി അഡ്വ.എവി അരുണ്‍ പ്രകാശ്, ജില്ലാ സെക്രട്ടറി ഷൈന്‍.ജി.കുറുപ്പ്, അയിരൂര്‍ മണ്ഡലം പ്രസിഡന്റ് സിനു പണിക്കര്‍ എന്നിവര്‍ സംബന്ധിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: