ന്യൂദല്‍ഹി: കൊവിഡ്19 പ്രതിരോധ കുത്തിവയ്‌പ്പില്‍ പുതിയ നാഴികക്കല്ല് നേടി ഇന്ത്യ. വാക്‌സിനേഷന് അര്‍ഹരായ ജനസംഖ്യയുടെ പകുതിയിലധികവും പ്രതിരോധ കുത്തിവയ്‌പ്പ് സ്വീകരിച്ചു. അതായത് 18 വയസ്സിന് മുകളിലുള്ള 50 ശതമാനത്തിലധികം ആളുകള്‍ക്ക് രണ്ട് ഡോസ് വാക്‌സിനും ലഭിച്ചിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ പറഞ്ഞു.
കൊവിഡ് പ്രതിരോധ കുത്തിവയ്‌പ്പിലെ രാജ്യത്തിന്റെ നേട്ടം ജനങ്ങളുടെ പൂര്‍ണ്ണ സഹകരണത്തിന്റെയും ആരോഗ്യപ്രവര്‍ത്തകരുടെ അശ്രാന്ത പരിശ്രമത്തിന്റെയും ഫലാണ്. ഇത് അഭിമാന നിമിഷമാണെന്നും കൊവിഡിനെതിരായ പോരാട്ടത്തില്‍ നാം ഒന്നിച്ച് വിജയിക്കുമെന്നും മന്‍സുഖ് മാണ്ഡവ്യ ട്വീറ്റ് ചെയ്തു.
തിങ്കളാഴ്ച രാവിലെ ഏഴ് മണി വരെയുള്ള താത്കാലിക കണക്ക് പ്രകാരം രാജ്യത്തെ പ്രതിരോധ കുത്തിവയ്‌പ്പുകളുടെ എണ്ണം 127.93 കോടി കടന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ 24,55,911 ഡോസ് വാക്‌സിനുകള്‍ നല്‍കിയതോടെ 1,32,86,429 സെഷനുകളിലായി ഇതുവരെ രാജ്യത്തു നല്‍കിയ ആകെ വാക്‌സിനുകളുടെ എണ്ണം 1,27,93,09,669 ആയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: