തിരുവനന്തപുരം: സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയെ വെട്ടിക്കൊന്ന ഗൂണ്ടയുടേതായി പുറത്തുവന്ന ടെലിഫോണ്‍ സംഭാഷണങ്ങളില്‍ പറയുന്ന മിഥുന് എന്ന വ്യക്തി ആരെന്ന ചോദ്യവുമായി ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി. തന്റെ അന്വേഷണത്തില്‍ കൊലപാതകം നടന്ന സ്ഥലവുമായും പ്രതികളുമായും ബന്ധമുള്ള മിഥുന് എന്ന പേരില്‍ 2 പേരുണ്ടെന്നു സന്ദീപ് ഫേസ്ബുക്കില്‍ കുറിച്ചു.
ഇതില്‍ ഒരാള്‍ സിപിഎം കുറ്റൂര്‍ ലോക്കല്‍ കമ്മിറ്റി അംഗമാണ്. ഇയാളും കുറ്റൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റും സിപിഎം നേതാവുമായ സഞ്ജുവും അടുത്ത സുഹൃത്തുക്കളുമാണ്. നിലം നികത്തലുമായി ബന്ധപ്പെട്ട് ഇവരും കൊല്ലപ്പെട്ട സന്ദീപുമായി ഉരസലില്‍ ആയിരുന്നു. ഇക്കാര്യം പ്രദേശത്തെ എല്ലാവര്ക്കും അറിവുള്ളതാണ്. പ്രതികളെ സംരക്ഷിക്കാം എന്ന് വാക്ക് നല്‍കിയത് ഈ മിഥുന് ആണോ എന്ന് പരിശോധിക്കണം.
മറ്റൊരു മിഥുന് ചങ്ങനാശേരി ഭാഗത്തെ അറിയപ്പെടുന്ന ഗുണ്ടാ നേതാവാണ്. ഇയാളുടെ സഹോദരന്റെ സംഘത്തിലുള്ളവരാണ് ഇപ്പോള്‍ പിടിയിലായിരിക്കുന്ന പ്രമോദും കൂട്ടുകാരും. പ്രമോദിന് സിപിഎമ്മുമായി അടുത്ത ബന്ധമുണ്ട്. സംഭാഷണത്തില്‍ പരാമര്‍ശിക്കുന്ന മിഥുന് ഇയാളാണോ എന്നും പരിശോധിക്കണമെന്നും സന്ദീപ് ഫേസ്ബുക്കില്‍ കുറിച്ചു.
പോസ്റ്റിന്റെ പൂര്‍ണരൂപം-
കേരളത്തിലെ അന്വേഷണാത്മക പത്ര പ്രവര്‍ത്തകരുടെ വംശം കുറ്റിയറ്റോ? പ്രമാദമായ ഒരു കൊലക്കേസ് പ്രതിയുടെ ടെലിഫോണ്‍ സംഭാഷണം പുറത്തു വന്നിട്ട് 48 മണിക്കൂര്‍ പിന്നിടുന്നു. സംഭാഷണത്തില്‍ നിന്ന് കൊലപാതകം മുന്‍ വൈരാഗ്യം മൂലമാണെന്ന് തെളിയുന്നുണ്ട്. കഴുത്തിന് വെട്ടിയെന്ന് അവകാശപ്പെടുന്ന ഗുണ്ടയെ കേസില്‍ നിന്ന് ഒഴിവാക്കാമെന്ന് ഒരു മിഥുന് വാക്ക് നല്‍കിയിട്ടുണ്ടെന്ന് വെളിപ്പെടുത്തുന്നുണ്ട്. ആരാണ് ഈ മിഥുന് എന്ന് അന്വേഷിക്കാന്‍ തക്ക ആര്‍ജ്ജവവും ത്വരയും ഉള്ള മാധ്യമ പ്രവര്‍ത്തകര്‍ കേരളത്തില്‍ ഇല്ലാതായോ? അതോ മുഴുവന്‍ പേരും സിപിഎം അടിമകളായി മാറിയോ?
ഇനി എന്റെ അന്വേഷണത്തില്‍ ബോധ്യപ്പെട്ട കാര്യം പറയാം. കൊലപാതകം നടന്ന സ്ഥലവുമായും പ്രതികളുമായും ബന്ധമുള്ള മിഥുന് എന്ന പേരില്‍ 2 പേരുണ്ട്. ഒരാള്‍ സിപിഎം കുറ്റൂര്‍ ലോക്കല്‍ കമ്മിറ്റി അംഗമാണ്. ഇയാളും കുറ്റൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റും സിപിഎം നേതാവുമായ സഞ്ജുവും അടുത്ത സുഹൃത്തുക്കളുമാണ്. നിലം നികത്തലുമായി ബന്ധപ്പെട്ട് ഇവരും കൊല്ലപ്പെട്ട സന്ദീപുമായി ഉരസലില്‍ ആയിരുന്നു. ഇക്കാര്യം പ്രദേശത്തെ എല്ലാവര്ക്കും അറിവുള്ളതാണ്. പ്രതികളെ സംരക്ഷിക്കാം എന്ന് വാക്ക് നല്‍കിയത് ഈ മിഥുന് ആണോ എന്ന് പരിശോധിക്കണം.
മറ്റൊരു മിഥുന് ചങ്ങനാശേരി ഭാഗത്തെ അറിയപ്പെടുന്ന ഗുണ്ടാ നേതാവാണ്. ഇയാളുടെ സഹോദരന്റെ സംഘത്തിലുള്ളവരാണ് ഇപ്പോള്‍ പിടിയിലായിരിക്കുന്ന പ്രമോദും കൂട്ടുകാരും. പ്രമോദിന് സിപിഎമ്മുമായി അടുത്ത ബന്ധമുണ്ട്. സംഭാഷണത്തില്‍ പരാമര്‍ശിക്കുന്ന മിഥുന് ഇയാളാണോ എന്നും പരിശോധിക്കണം.
………………………
കൊലയാളി സംഘത്തിലെ ഒരാളുടെ ഫേസ്ബുക്ക് പേജിലെ വിവരങ്ങള്‍ മാത്രം വമ്പന്‍ നീക്കം നടത്തി കണ്ടെത്തുകയും മറ്റുള്ളവരുടെ വിവരങ്ങള്‍ ഒരു രീതിയിലും പുറത്തു വരാതിരിക്കാന്‍ അക്ഷീണം പ്രയത്നിച്ചു കൊണ്ടിരിക്കുന്ന മാധ്യമ സഖാക്കന്മാര്ക്ക് ഇത് ഒരു ഹിമാലയന്‍ ജോലിയാകും എന്ന് അറിയാം. എങ്കിലും നട്ടെല്ല് എ. കെ.ജി സെന്ററില്‍ പണയം വെക്കാത്ത ചിലരെങ്കിലും ഉണ്ടെന്ന് അറിയാം. അവര്‍ക്ക് ഒരു അന്വേഷണത്തിന് സഹായം ആകുമെങ്കില്‍ ആവട്ടെ. അത്ര മാത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: