മുംബൈ: ന്യൂസിലന്‍ഡിനെതിരെ മുംബൈയില്‍ നടന്ന രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ ഇന്ത്യയെ 324 ന്റെ കൂറ്റന്‍ വിജയം. പരമ്പര ഇന്ത്യ സ്വന്തമാക്കി.
ഇന്ത്യ ഉയര്‍ത്തിയ 540 റണ്‍സ് വിജയലക്ഷ്യവുമായി നാലാം ദിനം ബാറ്റിങ്ങിനിറങ്ങിയ കിവീസിനെ ജയന്ത് യാദവും അശ്വിനും ചേര്‍ന്ന് തുടക്കത്തില്‍ തന്നെ തകര്‍ക്കുകയായിരുന്നു.
167 റണ്‍സിനാണ് ന്യൂസിലാന്‍ഡ് പുറത്തായത്. ആദ്യ ഇന്നിങ്സില്‍ 325 റണ്‍സ് എടുത്ത് എതിരാളികളെ തുച്ഛമായ 62 റണ്‍സിന് പുറത്താക്കിയ ശേഷം ആതിഥേയര്‍ കിവിസിന് 540 റണ്‍സ് വിജയലക്ഷ്യം വെച്ചു. 276/7 എന്ന നിലയില്‍ അവര്‍ ഇന്ത്യ രണ്ടാം ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തു. അതിനുശേഷം സന്ദര്‍ശകര്‍ മൂന്നാം ദിനം 140/5 എന്ന നിലയില്‍ അവസാനിച്ചിരുന്നു. നാലാം ദിവസം തുടക്കത്തില്‍ തന്നെ ഇന്ത്യ ന്യൂസിലാന്‍ഡിനെ കീഴടക്കുകായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: