ന്യൂദല്‍ഹി; ഭാരത രത്ന ഡോ.ബിആര്‍ അംബേദ്കറിന്റെ ഓര്മ ദിനത്തില്‍ അദേഹത്തിന് ആദരവ് അര്‍പ്പിച്ച് രാജ്യം. രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് എന്നിവര്‍ പാര്‍ലമെന്റ് വളപ്പിലെ അംബേദ്കര്‍ സ്മാരകത്തിലെത്തി പുഷ്പാര്‍ച്ചന നടത്തി.
രാജ്യത്തിന്റെ വികസനത്തിവും സ്ത്രീകളും ഉന്നതനത്തിനും വേണ്ടി പ്രയത്നിച്ച അംബേദ്കര്‍ 1956, ഡിസംബര്‍ 6 നാണ് അന്തരിച്ചത്. രാജ്യം ഭാരത രത്ന നല്കി രാജ്യം ആദരിച്ച മഹത് വ്യക്തിയാണ് അദേഹം.
അംബേദ്കറര് ഇന്ത്യക്ക് പുരോഗമനപരവും എല്ലാവരെയും ഉള്‍ക്കൊള്ളിക്കുന്നതുമായ ഒരു ഭരണഘടന സമ്മാനിച്ച വ്യക്തിത്വമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. അത് രാജ്യത്തെ മുഴുവന്‍ ഐക്യത്തിന്റെ നൂലില്‍ ബന്ധിപ്പിച്ചു. രാജ്യത്തെ ഓരോ പൗരനെയും അവരുടെ ജീവിതം മെച്ചപ്പെടുത്തി രാജ്യത്തിന്റെ വികസനത്തില്‍ പങ്കാളികളാകാന്‍ പ്രചോദിപ്പിച്ചുവെന്നും അദേഹം ട്വീറ്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: