ഡോ. സുകുമാര്‍ കാനഡ
പുലിക്കുട്ടികള്‍ അയ്യപ്പനുമായി കളിച്ചുല്ലസിച്ച് നടന്നു. പുലിപ്പുറത്തിരുന്ന് അയ്യപ്പന് ആവ്യൂഹത്തെ നയിച്ച് നഗരപരിധിയില്‍ എത്തി. പാല്‍ചുരത്തുന്ന പുലിയമ്മമാരും കൂടെയുണ്ടായിരുന്നു. വിചിത്രരോഗിയായ രാജ്ഞിക്ക് മരുന്നിനായി എത്രവേണമെങ്കിലുംപാല്ചുരത്താന് തയ്യാറായാണ് അവര്‍ വന്നത്.
നഗരത്തില്‍ ആളുകള്‍ ആദ്യം ഭയചകിതരായി എങ്കിലും പിന്നീടവര്‍ വിസ്മയഭരിതരായി. തങ്ങളുടെ രാജകുമാരനായ അയ്യപ്പനാണ് പുലിപ്പുറത്തിരുന്നു വിജയശ്രീലാളിതനായിവരുന്നതെന്നു കണ്ട് അവര്‍ ആനന്ദിച്ചു. പുലികളെപ്പോലും മയക്കാന്‍ കഴിവുള്ളയാളാണ് നാളെ തങ്ങളുടെ രാജാവാകുന്നതെന്ന് അവര്‍ അഭിമാനിച്ചു.
കൊട്ടാരത്തിലെത്തിയപ്പോള്‍ കൊട്ടാരവൈദ്യനോട് പുലിപ്പാല് കറന്നെടുക്കാന്‍ അയ്യപ്പന് നിര്‍ദ്ദേശിച്ചു. വൈദ്യനും, മന്ത്രിയും രാജ്ഞിയും ഭീതിയോടെ അയ്യപ്പനോട് മാപ്പിരന്നു. അവര്‍ ചെയ്ത കുത്സിതവൃത്തി എന്താണെന്ന് എല്ലാവര്ക്കും മനസ്സിലായി. അയ്യപ്പന് അവര്‍ക്ക് മാപ്പുനല്കി.
പുലികളെ അനുഗ്രഹിച്ച് അയ്യപ്പന് യാത്രയാക്കി. അവര്‍ അയ്യപ്പനു മുന്നില്‍ നമസ്ക്കരിച്ച് കാട്ടിലേക്ക് മടങ്ങി. രാജ്യവാസികള്‍ അത്ഭുതത്തോടെ ഈ കാഴ്ച കണ്ടുനിന്നു. അയ്യപ്പന് അവിടെ നിന്നവര്‍ക്കായി ആത്മീയോപദേശം നല്കി. ലൗകികജീവിതത്തിന്റെ ക്ഷണികതയെപ്പറ്റി അദ്ദേഹംഅവരെ ഉദ്ബോധിപ്പിച്ചു. അയ്യപ്പനെ അനുഗമിച്ച പുലികള്‍ ദേവലോകത്തുനിന്നും ശാസ്താവിന് അവതാരോദ്ദേശ്യം നിറവേറ്റാന്‍ തുണയ്ക്കായി വന്ന ദേവതകളാണെന്നകഥയും പ്രചാരത്തിലുണ്ട്.
രാജാവായിരുന്ന രാജശേഖരന് ഭക്തനും പ്രജാക്ഷേമതല്പരനുമായ ഒരുസാത്വികാത്മാവായിരുന്നു. അയ്യപ്പനെ സ്വന്തം പുത്രനായിത്തന്നെയാണ് അദ്ദേഹം സ്നേഹിച്ചുവളര്ത്തിയത്. എങ്കിലും അയ്യപ്പന്റെ ദിവ്യത്വം തിരിച്ചറിഞ്ഞ രാജാവ് അയ്യപ്പനെ നമസ്ക്കരിച്ചു. രാജ്യഭാരം ഏറ്റെടുക്കാന്‍ അയ്യപ്പനോട് അപേക്ഷിച്ചു. തനിക്ക് ഭൂമിയില്‍ നിറവേറ്റാനുള്ള കടമകള്‍ അവസാനിച്ചുവെന്നും താന്‍ സംന്യസിക്കാന്‍ പോകുന്നുവെന്നും അയ്യപ്പന് രാജാവിനെഅറിയിച്ചു. രാജാവിന് ധര്മ്മശാസ്താവായുള്ള സ്വരൂപദര്ശനംനല്കി. ഒരു പള്ളിവാള് സമ്മാനംനല്കി രാജാവിനെ വണങ്ങി അയ്യപ്പന് കൊട്ടാരം വിട്ടിറങ്ങി. രാജാവ് തുടര്‍ന്നും പന്തളരാജ്യം ഭരിച്ചു. സമയമായപ്പോള്‍ രാജരാജനെ രാജാവാക്കി വാഴിച്ചു.
കൊട്ടാരത്തില്‍നിന്നും പോകുന്നതിന്നുമുന്‍പ് അയ്യപ്പന് ഒരമ്പെയ്ത,് അത് ചെന്നുകൊള്ളുന്നിടത്ത് തനിക്കായി ഒരുക്ഷേത്രം പണിയണമെന്ന് രാജാവിനോടാവശ്യട്ടിരുന്നു. ദൂരെയുള്ള ശബരിമല മുകളില്‍ അമ്പ് ചെന്നുതറച്ചു. ഭക്തര്ക്ക്പ്രചോദനമായി ശിവവിഷ്ണുചൈതന്യങ്ങളുടെ ശക്തികേന്ദ്രമായി അയ്യപ്പന്റെ സവിധമവിടെ നിലവില്‍വന്നു. രാജാവ് അവിടെ നല്ലൊരാലയം പണിതു. പതിനെട്ട് മലകളാല്‍ചുറ്റപ്പെട്ട ശബരിമലയുടെ മുകളിലാണ് ക്ഷേത്രം.
മണികണ്ഠന്കൊട്ടാരത്തില് വാഴുന്നകാലത്ത് വാവര് എന്നുപേരായ ഒരു അറേബ്യന്‍ വണിക്കുമായി വഴക്കുണ്ടായി. വാവരെ പെട്ടെന്നുതന്നെ കീഴടക്കിയ അയ്യപ്പനില്‍ വാവര് ഒരുത്തമ ഗുരുവിനെയും സുഹൃത്തിനെയും കണ്ടു. ശബരിമലയില്‍ നിലയുറപ്പിച്ച അയ്യപ്പനു സഹായിയായി വാവരും കൂടെവന്നു.
രാജാവ,് അയ്യപ്പനെ പിരിഞ്ഞ സങ്കടത്തിലും തന്റെ കടമകള്‍ ചെയ്തു തീര്‍ത്തു. ക്ഷേത്രം നിര്‍മ്മിച്ച് അതില്‍ പ്രതിഷ്ഠിക്കേണ്ട ദേവതയെപ്പറ്റി ചിന്തിച്ച് അദ്ദേഹം ശബരിമലയിലെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: