ജയ്‌പൂർ: രാജസ്ഥാനിൽ 2023ൽ താമര വിരിയുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ജനങ്ങൾക്ക് യാതൊരുവിധ ഉപകാരവുമില്ലാത്ത അശോക് ഗെഹ്ലോട്ട് സർക്കാരിനെ വേരോടെ പിഴുതെറിയണമെന്നും അദ്ദേഹം ജനങ്ങളോട് ആഹ്വാനം ചെയ്തു.
രണ്ട് ദിവസത്തെ സന്ദർശനത്തിനായി രാജസ്ഥാനിൽ എത്തിയ അമിത് ഷാ. ജയ്‌പൂരിൽ നടന്ന ബിജെപി സംസ്ഥാന പ്രവർത്തക സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു. നിരവധി വികസന പ്രവർത്തനങ്ങളാണ് ബിജെപിയുടെ നേതൃത്വത്തിൽ ഇവിടെ നടപ്പാക്കിയത്. 11 കോടിയിലധികം പൊതുകക്കൂസുകള്‍, രണ്ട് കോടിയിലധികം വീടുകൾ, 13 കോടി വീടുകൾക്ക് ഗ്യാസ് സിലിണ്ടറുകൾ, 60 കോടി ജനങ്ങൾക്ക് അഞ്ച് ലക്ഷം രൂപയുടെ ചികിത്സാ സൗകര്യങ്ങൾ എന്നിങ്ങനെ കേന്ദ്രസര്‍ക്കാര്‍ ഒട്ടേറെ വികസന പദ്ധതികൾ നടപ്പാക്കി. ഇക്കാര്യങ്ങൾ പറഞ്ഞത്.രാജസ്ഥാനിൽ ബിജെപി അധികാരത്തിലേറുമെന്നും അമിത് ഷാ പറഞ്ഞു.
‘ഇന്ദിരാഗാന്ധി ദാരിദ്ര്യനിര്‍മാര്‍ദജ്ജനം എന്ന മുദ്രാവാക്യം 70കളില്‍ കൊണ്ടുവന്നു. എന്നാല്‍ 2014ല്‍ മോദി അധികാരത്തില്‍ വരുമ്പോഴും പാവങ്ങള്‍ക്ക് വീടുണ്ടായിരുന്നില്ല, വൈദ്യുതിയുണ്ടായിരുന്നില്ല, കോടിക്കണക്കായ അമ്മമാര്‍ക്ക് ഗ്യാസ് കണക്ഷന്‍ ഉണ്ടായില്ല. പാവങ്ങള്‍ക്ക് കക്കൂസും ഉണ്ടായില്ല. ദാരിദ്ര്യത്തെ ഇല്ലാതാക്കുന്നതിന് പകരം ദരിദ്രരെ ഉയര്‍ത്തുകയായിരുന്നു കോണ്‍ഗ്രസ്. ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനം യഥാര്‍ത്ഥത്തില്‍ നടപ്പാക്കിയത് മോദിയാണ്,’-അമിത് ഷാ പറഞ്ഞു.
എപ്പോഴും താഴെ വീഴുമെന്ന ഭയമാണ് കോണ്‍ഗ്രസ് സര്‍ക്കാരിന്. രാജസ്ഥാന്‍ സര്‍ക്കാരിനെ അട്ടിമറിയ്‌ക്കില്ല. ജനങ്ങള്‍ തന്നെ ഈ ഭരണത്തെ തൂത്തെറിയും. നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ മുന്നിലെത്തും. കേന്ദ്ര സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ ജനങ്ങളിലെത്തണമെങ്കിൽ ഇവിടെ ബിജെപി അധികാരത്തിലെത്തണം. ബിജെപി സർക്കാർ രൂപീകരിക്കുമെന്നതിനുള്ള തെളിവാണ് ഇന്നിവിടെ തടിച്ചുകൂടിയിരിക്കുന്ന ജനങ്ങളെന്നും അമിത് ഷാ അഭിപ്രായപ്പെട്ടു.
ശനിയാഴ്ച ഇന്ത്യ-പാക് അതിർത്തിയിലെ ബിഎസ്എഫ് ക്യാമ്പില്‍ സൈനികരുമായി അദ്ദേഹം കൂടിക്കാഴ്‌ച്ച നടത്തുകയും ഒന്നിച്ചിരുന്ന് അത്താഴം കഴിയ്‌ക്കുകയും ചെയ്തിരുന്നു. ബിഎസ്എഫിന്റെ 57ാം സ്ഥാപകദിനാഘോഷത്തില്‍ ഞായറാഴ്ച രാവിലെ അദ്ദേഹം പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: