ഇസ്ലാമബാദ്: മതനിന്ദ ആരോപിച്ച് ഫാക്ടറിത്തൊഴിലാളികള്‍ ശ്രീലങ്കക്കാരനായ മാനേജരെ പച്ചയ്‌ക്ക് കത്തിച്ചുകൊന്ന സംഭവത്തില്‍ ശ്രീലങ്കന്‍ പ്രസിഡന്റിനെ ഫോണില്‍ വിളിച്ച് ഇമ്രാന്‍ ഖാന്‍. കൊല്ലപ്പെട്ട പിയന്ത കുമാരയ്‌ക്ക് നീതി ഉറപ്പാക്കുമെന്ന് പാക് പ്രധാനമന്ത്രി അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് 113 പേരെ അറസ്റ്റ് ചെയ്‌തെന്നും ഇമ്രാന്‍ ഖാന്‍ ശ്രീലങ്കന്‍ പ്രസിഡന്റ് ഗോതബയ രാജപക്‌സെയെ അറിയിച്ചു.
സിയാല്‍ക്കോട്ടിലെ വസീറാബാദ് റോഡിലുള്ള ഒരു സ്വകാര്യ ഫാക്ടറിയിലെ ജീവനക്കാരാണ് എക്‌സ്‌പോര്‍ട്ട് മാനേജരായ ശ്രീലങ്കക്കാരനെ കത്തിച്ചുകൊന്നത്. ഇസ്ലാമിനെ നിന്ദിച്ചു എന്ന പേരിലായിരുന്നു കൊലപാതകം. ശ്രീലങ്കക്കാരനായ 40കാരന്‍ പ്രിയന്ത കുമാരയ്‌ക്കാണ് ഈ ദാരുണാന്ത്യം സംഭവിച്ചത്.
എന്നാല്‍ പ്രിയന്ത കുമാരെ മതനിന്ദ നടത്തിയില്ലായെന്ന പാകിസ്ഥാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തീവ്ര ഇസ്ലാമിക സംഘടനയായ തെഹ്‌റീക് ഇ ലബ്ബായിക് പാകിസ്ഥാന്‍ (ടിഎല്‍പി) പാര്‍ട്ടിയുടെ ഒരു പോസ്റ്റര്‍ കീറി ചവറ്റുകൊട്ടയില്‍ ഇട്ടതാണ് സംഭവത്തിന് ആധാരമെന്ന് മാധ്യമങ്ങള്‍ പറയുന്നു. ഇസ്ലാമിക് പാര്‍ട്ടിയുടെ പോസ്റ്റര്‍ കുമാരയുടെ ഓഫീസിനടുത്തുള്ള ചുമരില്‍ പതിച്ചിരിക്കുകയായിരുന്നു. കുമാര ഈ പോസ്റ്റര്‍ കീറുന്നത് രണ്ട് ഫാക്ടറിത്തൊഴിലാളികള്‍ കണ്ടിരുന്നു. ഇവര്‍ മറ്റുള്ളവര്‍ക്ക് വിവരം കൈമാറി. ഇതോടെയാണ് ക്രൂരമായ ചുട്ടുകൊല്ലല്‍ അരങ്ങേറിയതെന്ന് ഒരു ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി.
ഈ കൊലപാതകത്തിന്റെ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. മുദ്രാവാക്യങ്ങള്‍ മുഴക്കി നൂറുകണക്കിനാളുകള്‍ നില്‍ക്കുന്നത് കാണാം. ഈ ക്രൂരമായ കൊലപാതകം കണ്ട പാക് പഞ്ചാബ് മുഖ്യമന്ത്രി ഉസ്മാന്‍ ബസ്ദര്‍ ഇതിനെ ദുരന്തസംഭവമെന്ന് വിശേഷിപ്പിച്ചു. ഇത് സംബന്ധിച്ച് ബസ്ദര്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ സംഭവത്തെക്കുറിച്ച് ഉന്നത നിലയിലുള്ള അന്വേഷണത്തിന് ഐജിയോട് ഉത്തരവിട്ടിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: