കാബൂള്‍ : അഫ്ഗാനിസ്ഥാന് മുന്‍ സേനയിലെ സുരക്ഷാ ഉദ്യോഗസ്ഥരെ തെരഞ്ഞുപിടിച്ച് കൊലപ്പെടുത്തുന്നതില്‍ താലിബാന് താക്കീത് നല്കി വിവിധ രാജ്യങ്ങള്‍. അഫ്ഗാനില്‍ മുന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരെ നിരന്തരം ആക്രമണം അഴിച്ചു വിടുകയാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനെ തുടര്‍ന്നാണ് യുഎസ് ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ താലിബാന് മുന്നറയിപ്പ് നല്‍കിയിരിക്കുന്നത്.
മുന്‍ സര്‍ക്കാര്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ തിരോധാനവും ഇവര്‍ തുടര്‍ച്ചയായി രാജ്യത്ത് കൊല്ലപ്പെടുന്നതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. ഭരണം കൈയ്യടക്കി നാല് മാസത്തിനുള്ളില്‍ അനേകം മുന്‍ സൈനികരെ വധശിക്ഷക്ക് വിധേയരാക്കിയെന്നും നിരവധി സൈനികരെ തട്ടിക്കൊണ്ടുപോയെന്നും ഹ്യമൂന് റൈറ്റ്സ് വാച്ചിന്റെ റിപ്പോര്‍ട്ടുണ്ടായിരുന്നു.
ഓഗസ്റ്റ് 15 നും ഒക്ടോബര്‍ 31 നും ഇടയില്‍ താലിബാന് മുന്നില്‍ കീഴടങ്ങുകയോ അവര്‍ പിടികൂടുകയോ ചെയ്ത 47 മുന്‍ സുരക്ഷാ അംഗങ്ങളെ കൊലപ്പെടുത്തിയെന്നും റിപ്പോര്‍ട്ടുണ്ട്. മുന്‍ സര്‍ക്കാരിലെ ഉദ്യോഗസ്ഥരെ ഉപദ്രവിക്കില്ലെന്ന് താലിബാന് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഇതൊന്നും പാലിക്കപ്പെടുന്നില്ലെന്നാണ് കണ്ടെത്തല്‍.
ഇതിന്റെ അടിസ്ഥത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരെയുള്ള ആക്രമണം നിര്‍ത്തി അവരെ മാനിക്കണമെന്നും 22 രാജ്യങ്ങള്‍ സംയുക്ത പ്രസ്താവനയിലൂടെ താലിബാന് അറിയിച്ചു. യുഎസ്, യുകെ, യൂറോപ്യന്‍ യൂണിയന് മറ്റു 19 രാജ്യങ്ങളും സംയുക്ത പ്രസ്താവനയില്‍ ഒപ്പുവെച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: