തിരുവനന്തപുരം: പി.ബി. സന്ദീപ് കുമാറിനെ കൊലപ്പെടുത്തിയ കേസില്‍ സിപിഎം നേതൃത്വത്തിന് പങ്കുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്. തിരുവല്ല കൊലപാതകത്തിന് പിന്നില്‍ കൃത്യമായ ആസൂത്രണമുണ്ടായിട്ടുണ്ട്. സിപിഎമ്മിലെ വിഭാഗീയത കൊലപാതകത്തിന് കാരണമായിട്ടുണ്ടാവാന്‍ സാധ്യതയുണ്ടെന്നും തിരുവനന്തപുരത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ അദേഹം പറഞ്ഞു.
തിരുവല്ലയില്‍ പാര്‍ട്ടിസമ്മേളനങ്ങളുടെടെ ഭാഗമായി സിപിഎമ്മില്‍ വലിയ ഉള്‍പ്പാര്‍ട്ടി പ്രശ്നങ്ങളുണ്ട്. ഇതിന് ഈ കൊലപാതകവുമായി ബന്ധമുണ്ടോയെന്ന് പരിശോധിക്കണം. സിപിഎമ്മിലെ ഉന്നതരായ നേതാക്കള്‍ക്ക് കൊലപാതകത്തെ കുറിച്ച് അറിയാമോയെന്ന് അന്വേഷിക്കണം. കൊലപാതകം നടന്നപ്പോള്‍ സിപിഎം വ്യാപകമായി പോസ്റ്ററുകളും ഫ്ലക്സ്ബോര്‍ഡുകളും തിരുവല്ലയില്‍ വെച്ചിരുന്നു. പാര്‍ട്ടി ആക്ടിംഗ് സെക്രട്ടറി വിജയരാഘവന് സംഭവം നടന്ന ഉടനെ പിന്നില്‍ ആര്‍എസ്എസ് ആണെന്ന് പറഞ്ഞു. സിപിഎമ്മിന്റെ പല ഉന്നത നേതാക്കളും ഇത് ഏറ്റെടുത്തു. കൊല്ലപ്പെട്ടയാളുടെ സന്തതസഹചാരിയും ഡിവൈഎഫ്ഐ നേതാവുമായ അഡ്വ.മനു കൊലപാതകം ഗുണ്ടാസംഘം നടത്തിയതാണെന്ന പോസ്റ്റിട്ടിരുന്നു. എന്നാല്‍ സിപിഎം നേതൃത്വം ഇടപെട്ട് അദ്ദേഹത്തെ കൊണ്ട് പോസ്റ്റ് ഡിലീറ്റ് ചെയ്യിപ്പിക്കുകയായിരുന്നുവെന്നും സുരേന്ദ്രന് ആരോപിച്ചു.
അറസ്റ്റിലായ നാലു പ്രതികള്‍ സിപിഎം ബന്ധമുള്ളവരാണ്. സിപിഎം നേതൃത്വം അറിയാതെ ഇങ്ങനൊരു കൊലപാതകം നടക്കില്ല. കണ്ണൂര്‍ സ്വദേശി മുഹമ്മദ് ഫൈസല്‍ എങ്ങനെയാണ് പെരിങ്ങര ലോക്കല്‍ സെക്രട്ടറിയെ വധിച്ച കേസില്‍ പ്രതിയാകുന്നത്? ഇയാളുടെ പശ്ചാത്തലം പൊലീസ് അന്വേഷിക്കണം. ഇയാള്‍ക്ക് കണ്ണൂരിലെ സിപിഎം കൊട്ടേഷന്‍ സംഘവുമായി ബന്ധമുണ്ട്.
കേസില്‍ അറസ്റ്റിലായ നന്ദു അജി, വിഷ്ണുകുമാര്‍ എന്നിവര്‍ അറിയപ്പെടുന്ന ഡിവൈഎഫ്ഐസിപിഎം പ്രവര്‍ത്തകരാണ്. നന്ദുവിന്റേയും വിഷ്ണുവിന്റേയും സിപിഎം പശ്ചാത്തലം പകല്‍പോലെ വ്യക്തമാണ്. അവര്‍ പാര്‍ട്ടി ക്ലാസുകളില്‍ പോകുന്നവരാണ്. ഡിവൈഎഫ്ഐയുടെ ഉത്തരവാദിത്വങ്ങളില്‍ ഇരിക്കുന്നവരാണ്. പിതാവ് ബ്രാഞ്ച് കമ്മറ്റി മെമ്പറും പാര്‍ട്ടി അംഗവുമാണ്. കേസിലുള്‍പ്പെട്ട പായിപ്പാട് സ്വദേശി പ്രമോദ് പ്രസന്നന് പ്രധാനപ്പെട്ട സിപിഎം പ്രവര്‍ത്തകനാണെന്നും സുരേന്ദ്രന് ചൂണ്ടിക്കാട്ടി.
പ്രതികളെ രാത്രിക്ക് രാത്രി തന്നെ പൊലീസ് അറസ്റ്റ് ചെയ്തതോടെയാണ് വ്യാപകമായ അക്രമം നടത്താനുള്ള സിപിഎം തന്ത്രം പാളിയത്. അതുകൊണ്ടാണ് സിപിഎം കേസ് അന്വേഷണം അട്ടിറിക്കാന്‍ ശ്രമിക്കുന്നത്. ഈ കേസ് പൊലീസ് ശരിയായ രീതിയിലാണ് അന്വേഷിച്ച് തുടങ്ങിയത്. അതുകൊണ്ടാണ് പിആര്‍ നിശാന്തിനി ഐപിഎസിനെതിരെ വലിയ സൈബര്‍ആക്രമണം നടക്കുന്നത്. സൈബര്‍ ആക്രമണത്തിന് നേതൃത്വം നല്‍കുന്നത് സിപിഎം നേതാക്കളാണെന്നും സുരേന്ദ്രന് ചൂണ്ടിക്കാട്ടി.
പൊലീസ് ഉദ്യോഗസ്ഥരുടെ മനോവീര്യം തകര്‍ക്കരുതെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇവിടെ ഒരു കൊലക്കേസ് അന്വേഷണത്തിന് നേതൃത്വം നല്കുന്ന ഉദ്യോഗസ്ഥയ്ക്കെതിരെ ഭരിക്കുന്ന പാര്‍ട്ടി ആസൂത്രിതമായ സൈബര്‍ ആക്രമണം നടത്തുകയാണ്. കോടിയേരിയുടെ ഭീഷണി വന്നതോടെ പൊലീസ് ഇപ്പോള്‍ പാര്‍ട്ടി പറയും പോലെയാണ് പോകുന്നത്. ആഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രി ഈ കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്എസ്സാണെന്ന് പറഞ്ഞിട്ടില്ല. ആര്‍എസ്എസ്സിനെതിരെ സംസ്ഥാനത്ത് പുറത്തു നടക്കുന്ന അവാസ്തവമായ കാര്യങ്ങള്‍ പോലും പറയുന്ന അദ്ദേഹം സത്യം ബോധ്യപ്പെട്ടതു കൊണ്ടാണ് മൗനം അവലംബിച്ചതെന്നും സുരേന്ദ്രന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: