Categories: Kerala

ആധികാരികമല്ലാത്ത വിവരങ്ങള്‍ യശസിന് കളങ്കം വരുത്തും; മുന്‍കൂര്‍ അനുമതിയില്ലാതെ വാര്‍ത്താ സമ്മേളനങ്ങള്‍ നടത്തരുത്; ഡിഎംഒമാര്‍ക്ക് കര്‍ശ്ശന നിര്‍ദ്ദേശം

ജനങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പവും തെറ്റിദ്ധാരണയും ഉണ്ടാകുന്നത് ഒഴിവാക്കാന്‍ വേണ്ടിയെന്നാണ് ആരോഗ്യ വകുപ്പിന്‍റെ വിശദീകരണം.

Published by

തിരുവനന്തപുരം : മുന്‍കൂര്‍ അനുമതിയില്ലാതെ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ വാര്‍ത്താ സമ്മേളനങ്ങള്‍ നടത്തരുതെന്ന് കര്‍ശ്ശന താക്കീത് നല്‍കി സംസ്ഥാന ആരോഗ്യ വകുപ്പ്. ആധികാരികമല്ലാത്ത വിവരങ്ങള്‍ വകുപ്പിന്റെ യശസിന് കളങ്കം വരുത്തുമെന്നും ആരോഗ്യ വകുപ്പ് ഡിഎംഒമാര്‍ക്ക് നല്‍കിയ സര്‍ക്കുലറില്‍ പറയുന്നുണ്ട്.  

അനുമതിയില്ലാതെ മാധ്യമങ്ങളുമായി ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട യാതൊരു വിവരങ്ങളും പങ്കുവെയ്‌ക്കരുത്. നേരത്തെ കോഴിക്കോട് ജില്ലയില്‍ നിന്നും ഒമൈക്രോന്‍ സാമ്പിള്‍ പരിശോധനയ്‌ക്ക് അയച്ചത് സംബന്ധിച്ച് ഡിഎംഒ വാര്‍ത്താ സമ്മേളനം നടത്തിയത് ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. ഇതാണ് പ്രധാന കാരണമായി ചൂണ്ടിക്കാട്ടിയാണ് നിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്.  

മൂന്നിനാണ് ഉത്തരവ് ഇറങ്ങിയത്. ജനങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പവും തെറ്റിദ്ധാരണയും ഉണ്ടാകുന്നത് ഒഴിവാക്കാന്‍ വേണ്ടിയെന്നാണ് ആരോഗ്യ വകുപ്പ് ഇതിന് വിശദീകരണം നല്‍കുന്നത്.  

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക