ഡോ. സുകുമാര്‍ കാനഡ
തനിക്കൊപ്പം ആരെയും കൂട്ടാതെ മണികണ്ഠന് വനത്തിലേക്ക് കടന്നു. കയ്യില്‍ നല്ലൊരു വില്ലും ആവനാഴി നിറയെ ശരങ്ങളും കരുതിയിരുന്നു. രാജ്ഞിയും മന്ത്രിയും തങ്ങളുടെ വിദ്യവിചാരിച്ചപോലെ തന്നെ ഫലിച്ചു എന്ന ആശ്വാസത്തിലായിരുന്നു. അയ്യപ്പന്റെ അവസാന യാത്രയായിരിക്കും ഇതെന്ന് അവര്‍ക്ക് തീര്‍ച്ചയായിരുന്നു. രാജാവ് ഭക്ഷണം കഴിക്കാതെ കുമാരന്റെ മടക്കം പ്രതീക്ഷിച്ച് കാത്തിരുന്നു.
മണികണ്ഠന് കാട്ടില്‍ പ്രവേശിച്ചയുടനെ ദേവന്മാര്‍വന്ന് അദ്ദേഹത്തെ നമസ്ക്കരിച്ചു. അവതാര കര്‍മ്മം നിറവേറ്റാന്‍ സമയമായി എന്നവര്‍ മനസ്സിലാക്കി. കാനനം അടക്കിവാഴുന്ന മഹിഷിയെ വധിച്ച് തങ്ങളെ രക്ഷിക്കണമെന്ന് അവര്‍ ശാസ്താവിനോട് അഭ്യര്‍ത്ഥിച്ചു. ഹരിയുംഹരനും ചേര്‍ന്നുരുവായ ഒരാള്‍ക്കു മാത്രമേ അതിനു കഴിയൂ എന്നവര്‍ക്കറിയാമായിരുന്നു. ബ്രഹ്മാവാണല്ലോ അങ്ങനെയൊരു വരം നല്‍കിയത്. മഹിഷിയും ശാസ്താവിന്റെ് ജനന വൃത്താന്തം മനസ്സിലാക്കി തന്റെ വിധിയെകാത്തിരുന്നു. പാലാഴിമഥനം കഴിഞ്ഞ് തങ്ങളെ ദേവന്മാരും മഹാവിഷ്ണുവും ചേര്‍ന്ന് വഞ്ചിച്ചകാര്യം അസുരന്മാര് മഹിഷിയോട് പറഞ്ഞിരുന്നു. അതുകൊണ്ട് ഇടയ്ക്കിടെ ദേവലോകത്ത ്പോയി അക്രമം ചെയ്യുക മഹിഷിക്ക് ഒരു വിനോദമായിരുന്നു. അമൃത് മോഷ്ടിച്ച ദേവന്മാരെ ഒരുപാഠം പഠിപ്പിക്കണമെന്ന് അവര്‍ മഹിഷിയോട് അഭ്യര്‍ത്ഥിച്ചിരുന്നു. മഹിഷി എല്ലായിടത്തും പേടിസ്വപ്നമായി. ഇന്ദ്രന്റെ കൊട്ടാരമവള് നശിപ്പിച്ചുകളഞ്ഞു. അതുകഴിത്ത് തിരികെ ഭൂമിയിലെ കാട്ടിലെത്തിയ സമയത്താണ് മണികണ്ഠന്കാടുപൂകിയത്.
മഹിഷി അയ്യപ്പനെ കണ്ട് തനിക്ക് ശല്യമായി കാട്ടില്‍ വന്നതെന്തിനെന്ന് ചോദ്യം ചെയ്തു. മണികണ്ഠന് വില്ലെടുത്ത് മഹിഷിയുമായി യുദ്ധത്തിന് തയ്യാറായി. മഹിഷിയും വിട്ടുകൊടുത്തില്ല. അവള്ക്ക്പ്രത്യേകിച്ചൊരു സിദ്ധിയുണ്ടായിരുന്നു. തന്റെ ഓരോ രോരോമകൂപങ്ങളില് നിന്നും ആയുധധാരികളായ ഓരോ പടയാളികളെ ജനിപ്പിച്ച് മണികണ്ഠനെ വലയം ചെയ്തു. അതിതീവ്രമായ യുദ്ധമാണവിടെനടന്നത്. പക്ഷേ മണികണ്ഠന് നിഷ്പ്രയാസം മഹിഷിയെ കീഴടക്കി. മഹിഷി നിലത്തുവീണ ഉടനേതന്നെ അയ്യപ്പന് അവളുടെ തോളില്‍ ഒന്നുതൊട്ടു. അതവള്‍ക്ക് അനുഗ്രഹമായിത്തീര്‍ന്നു. മഹിഷിയായിട്ടുള്ള അവളുടെ ജീവിതത്തിന് അവസാനമായി. കഴിഞ്ഞ ജന്മത്തിലെ താപസ വനിതയായ ലീലയുടെരൂപത്തിലവള് നിന്നു. ഭഗവാനെ നമസ്ക്കരിച്ചു. അയ്യപ്പനില്‍ മനസ്സര്‍പ്പിച്ച ലീല തനിക്ക് അയ്യപ്പനെപിന്തുടരണമെന്ന ആഗ്രഹം അറിയിച്ചു. തന്റെ ഭക്തര്‍ക്ക് ഒരമ്മയായി എന്നും കൂടെ വാഴാന്‍ അയ്യപ്പന്ദേവിക്ക് അനുമതി നല്കി. അങ്ങനെ മഹിഷി തന്റെ കര്‍മ്മഫലം അനുഭവിച്ചു തീര്‍ന്നപ്പോള്‍ ഒരു ദിവ്യമാതാവായി അയ്യപ്പനൊപ്പം ആരാധനാപാത്രമായിത്തീര്‍ന്നു.
കാട്ടില്‍ പുലിക്കൂട്ടം അയ്യപ്പനെ സേവിക്കാന്‍ തയ്യാറായി കൂട്ടംകൂടിനിന്നു. അവര്‍ക്കെല്ലാം രാജകുമാരനോടൊപ്പം കൊട്ടാരത്തില്‍ പോകണം എന്ന മോഹമുണ്ടായി. നിര്‍ബ്ബന്ധിക്കാതെ തന്നെ മുലയൂട്ടുന്ന പുലിയമ്മമാരും കുഞ്ഞുങ്ങളും ചേര്‍ന്ന വലിയൊരു സംഘം മണികണ്ഠനെ പിന്തുടര്ന്ന് നാട്ടിലേക്ക് നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: