ജി.ഗോപകുമാര്‍
മണ്ഡലകാലത്ത് ശബരിമലയില്‍ തീര്‍ത്ഥാടനത്തിനെത്തുന്ന കന്നി അയ്യപ്പന്മാര് എരുമേലിയില്‍ പേട്ടകെട്ടി കൊണ്ടുവരുന്ന ശരക്കോലുകള്‍ കുത്തിവയ്ക്കുന്ന സ്ഥലമാണ് ശരംകുത്തി. എന്നാല്‍ ഈ മണ്ഡലകാലത്ത് ഒരു ശരക്കോലുപോലുമില്ലാതെ ശരംകുത്തി വിജനമാണ്. ഇതുവഴി തീര്‍ത്ഥാടകരെ കയറ്റിവിടാത്തതാണ് ശരംകുത്തി വിജനമാകാന്‍ കാരണം. മലകയറ്റത്തിനിടയില്‍ ഏറെ ഐതിഹ്യപ്പെരുമയുള്ള ഇടമാണ് ശരംകുത്തി. പരമ്പരാഗത പാതയായ നീലിമല വഴിയാണ് ശരംകുത്തിയില്‍ എത്തുന്നത്. കെട്ടുനിറയ്ക്കുന്ന സ്ഥലത്തുനിന്നും കൂടാതെ പമ്പ, എരുമേലി എന്നിവിടങ്ങളില്‍ നിന്നും ശരക്കോല് വാങ്ങി എത്തുന്ന കന്നി അയ്യപ്പന്മാര് ശരംകുത്തിലെത്തി നടപ്പാതയുടെ അരികിലുള്ള ആല്മരത്തില് ശരംകുത്തുകയും മരത്തെ വണങ്ങിയും തൊട്ടു തൊഴുതുമാണ് അയ്യപ്പന്മാര് സന്നിധാനത്ത് എത്തി ദര്‍ശനം നടത്തുന്നത്. എന്നാല്‍ ഇത്തവണ ഈ ആചാരങ്ങളൊന്നും നടത്താതെയാണ് തീര്‍ത്ഥാടകര്‍ ദര്‍ശനത്തിനെത്തുന്നത്. ഇതില്‍ അയ്യപ്പന്മാര്ക്ക് കടുത്തനിരാശയമുണ്ട്.
ശബരിമലയാത്രയിലെ ആറാമത്തെ കോട്ടയാണ് ശരംകുത്തി അറിയപ്പെടുന്നത്. കാട്ടുകൊള്ളക്കാരന് ഉദയനന്റെ മറവപ്പടയെ തോല്‍പ്പിച്ചെത്തിയ അയ്യപ്പനും സംഘവും കൈവശമുള്ള ആയുധങ്ങള്‍ ഉപേക്ഷിച്ചതിന്റെ ഓര്‍മ്മയ്ക്കാണ് അയ്യപ്പന്മാര് ഇവിടെ ശരക്കോല് കുത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: