വി.ജി. പുഷ്ക്കിന്
കാലം
ഞാഞ്ഞൂളുപോലും
ഫണമുയര്‍ത്തും കാലം
നീര്‍ക്കോലി പോലും
ശീല്‍ക്കാരമുയര്‍ത്തും കാലം
മഹാമാരിയും
പ്രകൃതി ക്ഷോഭവും
ഭയമുണര്‍ത്തും കാലം
കലികാലമിതു
കെട്ടകാലം
മൂല്യച്യുതിയുടെ
നെറികെട്ട കാലം…!
ശോണനെറുമ്പ്
അടുക്കളയില്‍ നിന്നമ്മ
ഓടി വന്നു പറഞ്ഞു
ശോണനെറുമ്പിന്
കൂട്ടം, വരിവരിയായ്
വരുന്നുണ്ട്; ഭാഗ്യം
നമുക്കരികെയെത്തു-
മെന്നുറപ്പുണ്ട്-
അന്നു മുതല്‍
ഭാഗ്യക്കുറിയെടുത്തു
മുടിഞ്ഞു ഞാന്‍…
എന്‍ കുഴിമാടത്തി-
ന്നരികെയും
ശോണനെറുമ്പ്
നിറഞ്ഞു
തേങ്ങിക്കരഞ്ഞമ്മ
തീക്കനല്‍ വിതറി…!
പ്രതികരിക്കാൻ ഇവിടെ എഴുതുക: