മുംബൈ: മലയാളി നടിയും ബ്യൂട്ടീഷനുമായ ലീന മരിയ പോളിന്റെ ഭര്‍ത്താവ് സുകേഷ് ചന്ദ്രശേഖര്‍ ബോളിവുഡ് നടികളുടെ പ്രിയങ്കരനെന്ന് ഇഡിയുടെ വെളിപ്പെടുത്തല്‍.
ഇയാള്‍ നടി ജാക്വിലിന് ഫെര്‍ണാണ്ടസിന് കോടികളുടെ സമ്മാനങ്ങള്‍ നല്കിയപ്പോള് നോറ ഫതേഹിയ്ക്ക് കാര്‍ നല്കി. രണ്ടു നടികളെയും ഇഡി ചോദ്യം ചെയ്തപ്പോഴാണ് വെളിപ്പെടുത്തല്‍ ഉണ്ടായത്. നേരത്തെ ചോദ്യം ചെയ്യലില്‍ സുകേശും ഇക്കാര്യം പറഞ്ഞിരുന്നു.
ചന്ദ്രശേഖര്‍ നടി ജാക്വിലിനെ ചുംബിക്കുന്ന ഒരു ചിത്രം പുറത്തുവന്നതോടെയാണ് ഇവര്‍ തമ്മിലുള്ള ബന്ധത്തിന്റെ ചുരുളഴിയുന്നത്. ഈ വര്‍ഷം ഒക്ടോബറില്‍ ഇഡി ജാക്വിലിനെയും നോറയെയും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നു. എന്നാല്‍ ജാക്വിലിന് പല തവണ സമന്‍സ് കിട്ടിയിട്ടും ചോദ്യം ചെയ്യലില്‍ നിന്നും ഒഴിഞ്ഞുമാറുകയായിരുന്നു.
ജയിലിലെ നിരവധി ഉദ്യോഗസ്ഥര്‍ക്ക് താന്‍ കോടികളുടെ കൈക്കൂലി നല്‍കിയതായും സുകേഷ് വെളിപ്പെടുത്തിയിരുന്നു. താന്‍ ജയിലിലിരുന്ന 200 കോടിയുടെ പിടിച്ചുപറി റാക്കറ്റ് നടത്തിയിരുന്നതായും സുകേഷ് ചന്ദ്രശേഖര്‍ പറഞ്ഞിരുന്നു. ഒരു ബാങ്ക് മാനേജര്‍, ഹവാല ഓപ്പറേറ്റര്‍ എന്നിവരെല്ലാം സുകേഷ് ചന്ദ്രശേഖറിന്റെ റാക്കറ്റിന്റെ ഭാഗമായിരുന്നു.
സുകേഷ് ചന്ദ്രശേഖര്‍ ഒരു മികച്ച മൊബൈല്‍ ആപ് ഉപയോഗിച്ച് ഉയര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഫോണ്‍ ചോര്‍ത്തിയിരുന്നു. ഇതില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ജയിലിലിരുന്ന് പണം പിടുങ്ങിയിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: