ചെന്നൈ: അയ്യപ്പദീക്ഷ ധരിച്ച വിദ്യാര്‍ത്ഥികളെ ശിക്ഷിക്കുന്നതായി ക്രിസ്ത്യന്‍ മിഷണറി സ്കൂളിനെതിരെ പരാതി. തെലുങ്കാനയിലെ സംഗറെഡ്ഡി ജില്ലയിലെ സദാശിവപേട്ടിലെ സെന്റ് മേരീസ് സ്കൂളിനെതിരെയാണ് പരാതി.
നിയമാവകാശ സംഘടനയായ ലീഗല്‍ റൈറ്റ്സ് പ്രൊട്ടക്ഷന്‍ ഫോറം (എല്‍ആര്‍പിഎഫ്) ആണ് പരാതി നല്‍കിയിരിക്കുന്നത്. കേരളത്തിലെ ശബരിമല ക്ഷേത്രം സന്ദര്‍ശിക്കാന്‍ ഭക്തര്‍ 41 ദിവസത്തെ വ്രതാനുഷ്ഠാനം നടത്തുന്നതിനെയാണ് അയ്യപ്പദീക്ഷ എന്ന് പറയുന്നത്. ഇത്പ്രകാരം കറുത്ത ഷര്‍ട്ടും മുണ്ടും ധരിക്കുകയും മാല ധരിക്കുകയും താടി വളര്‍ത്തുകയും നെറ്റിയില്‍ ഭസ്മം തൊടുകയും ചെയ്യും. എന്നാല്‍ നവമ്പര്‍ 22ന് സ്കൂള്‍ മാനേജ്മെന്റ് കറുത്ത ഷര്‍ട്ടും മുണ്ടും ധരിച്ചതിന്റെ പേരില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ കിഷോറിന് സ്കൂളിലേക്കും ക്ലാസ് മുറിയിലേക്കും ഉള്ള പ്രവേശനം നിരോധിച്ചു. അയ്യപ്പദീക്ഷ ധരിച്ചതിന് ശിക്ഷയെന്നോണം ഒരു മണിക്കൂര്‍ നേരം പൊരിവെയിലില്‍ നിര്‍ത്തുകയും ചെയ്തു. പലതവണ അഭ്യര്‍ത്ഥിച്ചിട്ടും ക്ലാസില്‍ കയറ്റിയില്ല.
സെന്റ്മേരീസ് സ്കൂള്‍ മാനേജ്മെന്റിന്റെ ഈ പെരുമാറ്റം കിഷോറില്‍ മാനസികമായ ആഘാതം ഏല്പിച്ചു. വിദ്യാഭ്യാസം ചെയ്യുന്നതിനുള്ള അവകാശമായ 17(1) നിയമം ലംഘിക്കല്‍, ജെജെ ആക്ട്, 2000, ഇന്ത്യന്‍ ഭരണഘടനയുടെ 28(3) വകുപ്പ് ഉറപ്പുനല്‍കുന്ന ഹിന്ദു വിദ്യാര്‍ത്ഥിയുടെ അവകാശം അടിച്ചമര്‍ത്തല്‍ എന്നീ വകുപ്പുകള്‍ പ്രകാരം എല്‍ആര്‍പിഎഫ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുകയാണ്. ജുവനൈല്‍ ജസ്റ്റിസ് ആക്ടിലെ 23ാം സെക്ഷന്‍ പ്രകാരം കുട്ടികള്‍ക്കെതിരായ ക്രൂരതകള്‍ നിരോധിച്ചിട്ടുണ്ട്.
വാര്‍ത്തയിലൂടെ സംഭവം അറിഞ്ഞാണ് എല്‍ആര്‍പിഎഫ് കിഷോറിനെ സമീപിച്ച് പരാതി കേട്ട ശേഷം കേസ് നല്‍കിയത്. സ്കൂളില്‍ ക്രിസ്ത്യന്‍ ചിന്താഗതി അടിച്ചേല്‍പ്പിക്കുന്നുണ്ടെന്നും ക്രിസ്തുമത പ്രാര്‍ത്ഥനകള്‍ ദിവസേന കേള്‍ക്കണമെന്ന് നിര്‍ബന്ധിക്കുന്നുണ്ടെന്നും പറയുന്നു. ഹിന്ദു വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ക്രിസ്ത്യന്‍ മിഷണറി സ്കൂളുകള്‍ നടത്തുന്ന പീഢനങ്ങളുടെ നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. സിഖ് വിദ്യാര്‍ത്ഥികള്‍ തലപ്പാവ് ധരിക്കുന്നതുപോലെ ഹിന്ദു വിദ്യാര്‍ത്ഥികള്‍ക്കും നെറ്റിയില്‍ ഭസ്മക്കുറിയണിയാനും അയ്യപ്പമാല ധരിയ്ക്കാനും അനുവദിക്കണമെന്നും ആവശ്യമുയരുകയാണ്. ഇതിനായി ദേശീയ തലത്തില്‍ തന്നെ ഒരു നിയമം കൊണ്ടുവരണമെന്നും ആവശ്യമുയരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: