അഹമ്മദാബാദ്: രാജ്യത്ത് വീണ്ടും ഒമിക്രോണ്‍ സ്ഥിരീകരിച്ചു. സിംബാബ്വെയില് നിന്ന് ഗുജറാത്തിലെ ജാം നഗറില്‍ എത്തിയ 72 കാരനാണ് രോഗം സ്ഥിരീകരിച്ചത.് ഇദ്ദേഹം രണ്ടു ദിവസം മുന്‍പാണ് ഇന്ത്യയില്‍ എത്തിയത്. ഇതോടെ മൂന്നു പേര്‍ക്ക് ഒമിക്രോണ്‍ ഇന്ത്യയില്‍ സ്ഥിരീകരിച്ചു. വിമാനത്താവളത്തില്‍ നടത്തിയ കൊവിഡ് പരിശോധനയില്‍ കൊവിഡ് പോസിറ്റിവ് അണെന്ന് സ്ഥിരികരിച്ചു. അതോടെ സാമ്പിള്‍ ജനിതകപരിശോധനക്ക് അയച്ചിരുന്നു. ഇന്ന് രോഗം സ്ഥിരികരിച്ചു.ഇദ്ദേഹത്തിനെ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.
ഇതിന് മുന്‍പ് കര്‍ണാടകയില്‍ രണ്ടു പേര്‍ക്ക് സ്ഥിരീകരിച്ചു.അതില്‍ ഒരാള്‍ ദക്ഷിണാഫ്രിക്കന്‍ പൗരനാണ്. ഇയാള്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി ഇന്ത്യില്‍ എത്തുകയും പിന്നീട് കൊവിഡ് സ്ഥിരീകരിച്ച് നിരീക്ഷമത്തിലായിരുന്നു. ഒരു ആഴ്ചക്ക് ശേഷം ഇയാള്‍ സ്വകാര്യ ലാബില്‍ നിന്ന് ലഭിച്ച നെഗറ്റീവ് സര്‍ട്ട്ഫിക്കറ്റുമായി ഇന്ത്യ വിട്ടു. മറ്റൊരാള്‍ ബംഗളൂരു സ്വദേശിയായ ഡോക്ടര്‍ ആണ്. അദ്ദേഹം രണ്ട് വാക്സിനും സ്വീകരിച്ചിരുന്നു.കൊവിഡ് ലക്ഷമങ്ങള്‍ കണ്ടതിനാല്‍ നടത്തിയ പരിശോധനയില്‍ പോസിറ്റിവ് ആണെന്ന് തെളിഞ്ഞു. പിന്നീട് നടന്ന ജനിതക പരിശോധനയില്‍ ഒമിക്രോണ്‍ സ്ഥിരികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: