മുംബൈ: മുംബൈ ടെസ്റ്റില്‍ അജാസ് പട്ടേലിന്റെ പത്ത് വിക്കറ്റ് നേട്ടത്തിന്റെ ബലത്തില്‍ ഇന്ത്യയെ 325 റണ്‍സിന് പുറത്താക്കിയെത്തിയ ന്യൂസിലാന്‍ഡിനെ ഞെട്ടിച്ച് ടീം ഇന്ത്യ. ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ സ്കോറായ 62 റണ്‍സിന് ടീം ഒന്നാം ഇന്നിങ്സില്‍ ഓള് ഔട്ടാക്കി. ഇന്ത്യന്‍ ബൗളര്‍മാരുടെ മികച്ച പ്രകടനത്തിന്റെ ആകെത്തുകയാണ് ന്യൂസിലാന്‍ഡിനെ വരിഞ്ഞു മുറിക്കിയത്. ആര്. അശ്വിന് നാലു വിക്കറ്റും മുഹമ്മദ് സിറാജ് മൂന്നു വിക്കറ്റും നേടി. അക്ഷര്‍ പട്ടേല്‍ രണ്ടു വിക്കറ്റും ജയന്ത് യാദവ് ഒരു വിക്കറ്റും സ്വന്തമാക്കി. ന്യൂസിലാന്‍ഡ് നിരയില്‍ ടോം ലതാം (10), കെയില്‍ ജാമെയ്സണ് (17) മാത്രമാണ് രണ്ടക്കം കടന്നത്. സിറാജിന്റെ മൂന്ന് വിക്കറ്റ് നേട്ടമാണ് ന്യൂസിലാണ്ടിനെ തുടക്കത്തിലെ തകര്‍ച്ചയിലേക്ക് തള്ളിവിട്ടത്.ഇതോടെ 263 റണ്‍സിന്റെ ഒന്നാം ഇന്നിങ്സ് ലീഡാണ് ഇന്ത്യക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: