ഫാക്ടിലേക്കുള്ള ഭാരതസര്‍ക്കാര്‍ സംരംഭമായ ദി ഫെര്‍ട്ടിലൈസേഴ്സ് ആന്റ് ട്രാവന്‍കൂര്‍ ലിമിറ്റഡ് (ഫാക്ട്) ഗ്രാജുവേറ്റ്, ടെക്നീഷ്യന്, ട്രേഡ് അപ്രന്റീസുകളെ തേടുന്നു. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനവും അപേക്ഷാഫോറവും www.fact.co.in- ല്‍നിന്നും ഡൗണ്‍ലോഡ് ചെയ്ത് നിര്‍ദ്ദേശാനുസരണം അപേക്ഷിക്കാം. ഡിസംബര്‍ 18 വൈകിട്ട് 4 മണിവരെ അപേക്ഷകള്‍ സ്വീകരിക്കും.
ഗ്രാജുവേറ്റ് അപ്രന്റീസ്: പരിശീലനം ഒരുവര്‍ഷം. പ്രതിമാസ സ്റ്റൈപ്പന്റ് 10000 രൂപ. ഒഴിവുകള്‍-24 (കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് എന്‍ജിനീയറിംഗ്-4, സിവില്‍-3, കെമിക്കല്‍-5, മെക്കാനിക്കല്‍-5, ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്സ്-4, ഇലക്ട്രോണിക്സ് ആന്റ് ഇന്‍സ്ട്രുമെന്റേഷന്‍/അപ്ലൈഡ് ഇലക്ട്രോണിക്സ് ആന്റ് ഇന്‍സ്ട്രുമെന്റേഷന്‍-3), യോഗ്യത- ബന്ധപ്പെട്ട ബ്രാഞ്ചില്‍ 60% മാര്‍ക്കോടെ ബിടെക് ബിരുദം. എസ്സി/എസ്ടി വിഭാഗങ്ങള്‍ക്ക് 50% മാര്‍ക്ക് മതി. പ്രായപരിധി 2022 ജനുവരി ഒന്നിന് 25 വയസ്.
ടെക്നീഷ്യന് (ഡിപ്ലോമ) അപ്രന്റീസ്: പരിശീലനം ഒരു വര്‍ഷം. പ്രതിമാസ സ്റ്റൈപ്പന്റ് 8000 രൂപ. ഒഴിവുകള്‍ 57 (കെമിക്കല്‍ എന്‍ജിനീയറിംഗ്-15, കമ്പ്യൂട്ടര്‍ എന്‍ജിനീയറിംഗ്-13, സിവില്‍-5, ഇലക്ട്രിക്കല്‍/ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്സ്-5, ഇന്‍സ്ട്രുമെന്റേഷന്‍/ഇന്‍സ്ട്രുമെന്റ് ടെക്നോളജി-4, മെക്കാനിക്കല്‍-10, കൊമേര്‍ഷ്യല്‍ പ്രാക്ടീസ്-5). യോഗ്യത- ബന്ധപ്പെട്ട ബ്രാഞ്ചില്‍ 60% മാര്‍ക്കോടെ (എസ്സി/എസ്ടികാര്‍ക്ക് 50% മതി) ഡിപ്ലോമ വിജയിച്ചിരിക്കണം. പ്രായപരിധി 31-1-2022 ല്‍ 23 വയസ്.
ട്രേഡ് (ഐടിഐ) അപ്രന്റീസ്: പരിശീലനം ഒരുവര്‍ഷം. പ്രതിമാസ സ്റ്റൈപ്പന്റ് 7000 രൂപ. ഒഴിവുകള്‍ 98 (ഫിറ്റര്‍-24, മെഷ്യനിസ്റ്റ്-8, ഇലക്ട്രീഷ്യന്-15, പ്ലംബര്‍-4, മെക്കാനിക് മോട്ടോര്‍ വെഹിക്കിള്‍-6, കാര്‍പ്പന്റര്‍-2, മെക്കാനിക് (ഡീസല്‍)-4, ഇന്‍സ്ട്രുമെന്റ് മെക്കാനിക്-12, വെല്‍ഡര്‍ (ഗ്യാസ് ആന്റ് ഇലക്ട്രിക്)-9, പെയിന്റര്‍-2, സിഒപിഎ/ഫ്രണ്ട് ഒാഫീസ് അസിസ്റ്റന്റ്-12). യോഗ്യത- അതാത് ട്രേഡുകളില്‍ 60% മാര്‍ക്കോടെ ഐടിഐ/എന്‍സിവിടി അംഗീകൃത സര്‍ട്ടിഫിക്കറ്റ് ഉണ്ടാകണം. എസ്സി/എസ്ടി വിഭാഗങ്ങള്‍ക്ക് 50% മാര്‍ക്ക് മതി. പ്രായപരിധി 2022 ജനുവരി ഒന്നിന് 23 വയസ്. അപ്രന്റീസ്ഷിപ്പിന് www.mhrdnats.gov.in- ലും രജിസ്റ്റര്‍ ചെയ്തിരിക്കണം
എസ്സി/എസ്ടി/ഒബിസി വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് ചട്ടപ്രകാരം പ്രായപരിധിയില്‍ ഇളവുണ്ട്. കേരളത്തില്‍ താമസിക്കുന്നവര്‍ക്കാണ് അപേക്ഷിക്കാവുന്നത്. നിര്‍ദ്ദേശാനുസരണം തയ്യാറാക്കിയ അപേക്ഷ ബന്ധപ്പെട്ട രേഖകള്‍ സഹിതം ഡെപ്യൂട്ടി മാനേജര്‍ (ട്രെയിനിംഗ്), ഫാക്ട് ട്രെയിനിംഗ് ആന്റ് ഡവലപ്മെന്റ് സെന്റര്‍, ഉദ്യോഗമണ്ഡല്‍, ഏലൂര്‍, എറണാകുളം ജില്ല. പിന്-683501 എന്ന വിലാസത്തില്‍ ലഭിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: