തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകള്‍ തകര്‍ന്നു കിടക്കുന്നതിലും അതു അറ്റക്കുറ്റപ്പണി നടത്താതിരിക്കാനും കാരണം മഴയാണെന്ന പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്റെ വാദത്തെ ട്രോളി നടന് ജയസൂര്യ. മന്ത്രിയെ സദസിലിരുത്തിയായിരുന്നു നടന്റെ പ്രതികരണം. മഴക്കാലത്ത് റോഡ് നന്നാക്കാന്‍ കഴിയില്ലെങ്കില്‍ ചിറാപുഞ്ചിയില്‍ റോഡേ ഉണ്ടാകില്ലെന്നും ജയസൂര്യ മന്ത്രിയുടെ വാദത്തിനു മറുപടി നല്കി. പൊതുമരാമത്ത് റോഡുകളുടെ പരിപാലന കാലാവധി റോഡില്‍ പ്രസിദ്ധപ്പെടുത്തുന്നതിന്റെ സംസ്ഥാന ഉദ്ഘാടനച്ചടങ്ങിലാണ് മന്ത്രിക്കു മറുപടിയുമായി നടന് എത്തിയത്. റോഡ് നികുതി അടയ്ക്കുന്നവര്‍ക്ക് നല്ല റോഡ് വേണമെന്നും നടന്.
മഴക്കാലത്താണ് റോഡുകള്‍ നന്നാക്കുന്നതിന് ബുദ്ധിമുട്ടുകള്‍ നേരിടുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച വി.കെ. പ്രശാന്ത് എം.എല്‍.എ പറഞ്ഞിരുന്നു. അദ്ദേഹത്തിനുള്ള മറുപടിയായാണ് മഴക്കാലത്ത് റോഡ് ഉണ്ടാക്കാന്‍ കഴിയില്ലെങ്കില്‍ ചിറാപുഞ്ചിയില്‍ റോഡേ ഉണ്ടാകില്ലെന്ന് ജയസൂര്യ പറഞ്ഞത്. എന്ാല്‍, പ്രത്യക്ഷത്തില്‍ അതു മന്ത്രിക്കുള്ള മറുപടി കൂടിയായി. റോഡ് നികുതി അടയ്ക്കുന്നവര്‍ക്ക് നല്ല റോഡ് വേണം. അതിനു എന്താണ് സര്‍ക്കാര്‍ ചെയ്യുന്നതെന്ന് ജനങ്ങള്‍ക്ക് അറിയേണ്ട. അവര്‍ക്കു സഞ്ചരിക്കാന്‍ നല്ല റോഡ് മാത്രമാണ് ആവശ്യമെന്നും നടന്. റിയാസ് ഊര്‍ജസ്വലനായ മന്ത്രിയാണെന്നും അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് നല്ല പ്രവര്‍ത്തനങ്ങള്‍ പ്രതീക്ഷിക്കുന്നതായും ജയസൂര്യ പിന്നീട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: