ന്യൂദല്‍ഹി : ഒമിക്രോണ്‍ വ്യാപന ഭീഷണിയുടെ പശ്ചാത്തലത്തില്‍ റിസ്ക് രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലെത്തി നിരീക്ഷണത്തില്‍ കഴിയുന്നവര്‍ 68 പേര്. മൂന്ന് പേരാണ് നിലവില്‍ കേരളത്തില്‍ കഴിയുന്നത്. മഹാരാഷ്ട്ര, തെലങ്കാന, ദല്‍ഹി, രാജസ്ഥാന്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലും ആളുകള്‍ നിരീക്ഷമത്തില്‍ കഴിയുന്നുണ്ട്.
കേരളത്തില്‍ റിസ്ക് വിഭാഗത്തില്‍ നിന്നുള്ള ബ്രിട്ടണില്‍ നിന്നെത്തിയ രണ്ടു പേരും ഒരാളുടെ മാതാവുമാണ് കോവിഡ് പോസിറ്റീവായി നിരീക്ഷണത്തില്‍ കഴിയുന്നത്. ഇവരുടെ സാംപിള്‍ ജനിതകശ്രേണീകരണത്തിനായി ലാബിലേക്ക് അയച്ചിരിക്കുകയാണ്.
കോഴിക്കോട്ടെത്തി കോവിഡ് പോസിറ്റീവായി വീട്ടില്‍ കഴിയുകയായിരുന്ന ഡോക്ടറെയും അമ്മയെയും ബീച്ച് ആശുപത്രിയിലേക്കു മാറ്റി. ഇവരുടെ സാംപിള്‍ തിരുവനന്തപുരം രാജീവ്ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനയ്ക്ക് അയച്ചു.
അതേസമയം ഒമിക്രോണ്‍ ഭീഷണിയുടെ പശ്ചാത്തലത്തില്‍ കോവിഡ് പോസിറ്റിവിറ്റി നിരക്ക് കൂടിയ ക്ലസ്റ്ററുകളിലെ രോഗ വ്യാപന നിരക്കില്‍ കേന്ദ്രസര്‍ക്കാര്‍ ആശങ്ക അറിയിച്ചു. കേരളം 9 ഉള്‍പ്പടെ രാജ്യത്തെ 18 ജില്ലകളില്‍ പോസിറ്റിവിറ്റി നിരക്ക് 10% വരെയെന്നും കേന്ദ്രസര്‍ക്കാര്‍ പറയുന്നു. ഈ സംസ്ഥാനങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശ്ശനമായി പാലിക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: