ഗംഗോത്രിയില്‍നിന്നും ഋഷികേശില്‍നിന്നും സംഭരിച്ച ഗംഗാജലം ഇനി ശബരിമല സന്നിധാനത്തും കിട്ടും. സന്നിധാനത്തെ പോസ്റ്റ് ഓഫീസുവഴിയാണ് വിശ്വാസികള്‍ക്ക് ഗംഗാജലം ലഭ്യമാക്കുന്നത്. ഋഷികേശില്‍നിന്നുള്ള 500 മി.ലി. ഗംഗാജലത്തിന് 22 രൂപയാണ് വില. ഗംഗോത്രിയില്‍നിന്നുള്ള 200 മി. ലി. ഗംഗാജലം 25 രൂപയ്ക്കും 250 മി. ലി. ഗംഗാജലം 30 രൂപയ്ക്കും ലഭിക്കും.
കൂടാതെ ഏത് ബാങ്കില്‍ അക്കൗണ്ട് ഉള്ളയാള്‍ക്കും നേരിട്ട് ആധാര്‍ കാര്‍ഡുമായി ചെന്ന് പണം പിന്‍വലിക്കാനും ഇവിടെ സംവിധാനമുണ്ട്. വിരലടയാളം പരിശോധിച്ച് ഉറപ്പുവരുത്താനായി അക്കൗണ്ട് ഉടമ തന്നെ എത്തണം. മൊബൈല്‍ റീചാര്‍ജിനും പോസ്റ്റ് ഓഫീസിനെ സമീപിക്കാം. ഇതിനൊപ്പം ഇന്ത്യ പോസ്റ്റിന്റെ അക്കൗണ്ട് തുറക്കാനും പണമടയ്ടക്കാനും സൗകര്യമുണ്ട്. കൂടാതെ പോസ്റ്റ് ഓഫീസിന്റെ സാധാരണ സേവനങ്ങളായ മണി ഓര്‍ഡര്‍, സ്പീഡ് പോസ്റ്റ്, പാഴ്സല്‍ എന്നിവയുമുണ്ട്. അപ്പം, അരവണ എന്നിവ പാഴ്സലായി ഇവിടെ നിന്ന് അയക്കാം. തപാല്‍ വകുപ്പിന്റെ മൈ സ്റ്റാമ്പ് പദ്ധതിയും ഇവിടെയുണ്ട്. ഇതിനെല്ലാം പുറമെ, ശബരിമല പോസ്റ്റ് ഓഫീസിന്റെ സവിശേഷമായ പതിനെട്ടാം പടിക്കുമുകളിലുള്ള അയ്യപ്പന്റെ മുദ്ര പതിച്ച ഒരു പോസ്റ്റ് കാര്‍ഡും ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: