മങ്കൊമ്പ്: വെള്ളം ഇറങ്ങാത്തിനാല്‍ കുട്ടനാട്ടില്‍ ദുരിതം ഒഴിയുന്നില്ല. താഴ്ന്നപ്രദേശങ്ങള്‍ പലതും ഇപ്പോഴും വെള്ളത്തില്‍ത്തന്നെ. രണ്ടാഴ്ചയെങ്കിലും മഴ മാറിനിന്നാലേ കുട്ടനാട്ടില്‍നിന്ന് വെള്ളമിറങ്ങൂ.
കിഴക്കന്‍ ജില്ലകളില്‍ തുടരെ പെയ്യുന്ന മഴയുടെ വെള്ളം ഒഴുകിയെത്തുന്നതാണ് പ്രതിസന്ധിയേറ്റുന്നത്. ഇതോടൊപ്പം രാവിലെമുതല്‍ ഉച്ചവരെ വേലിയേറ്റത്തില്‍ ഒരടിയോളം ജലനിരപ്പുയരുന്നതും ദുരിതമിരട്ടിപ്പിക്കുകയാണ്.
പുളിങ്കുന്ന് കൃഷിഭവന് പരിധിയിലെ മേച്ചേരി വാക്ക പാടശേഖരം പുഞ്ചകൃഷിക്ക് പമ്പിങ് ആരംഭിക്കാത്തതിനാല്‍ തട്ടാശേരി റോഡില്‍ മങ്കൊമ്പ് പാലംമുതല്‍ പൊട്ടുമുപ്പതുവരെ റോഡ് വെള്ളത്തില്‍ മുങ്ങിക്കിടക്കുകയാണ്. ആറുകോടി രൂപയ്ക്ക് ടെന്‍ഡര്‍ ചെയ്ത റോഡിന്റെ നിര്‍മാണം ആരംഭിക്കണമെങ്കില്‍ പാടശേഖരത്തിലെ വെള്ളം വറ്റണം. എ സി റോഡില്‍ ഒന്നാംകര ഭാഗത്ത് വെള്ളക്കെട്ട് തുടരുകയാണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: