അമ്പലപ്പുഴ: ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട് അയ്യപ്പന്റെ മാതൃസ്ഥാനമായ അമ്പലപ്പുഴയില്‍ ഒരുക്കങ്ങള്‍ തുടങ്ങി. ആഴി പൂജകളാണ് തീര്‍ത്ഥാടനത്തിന്റെ മുന്നൊരുക്കങ്ങളില്‍ പ്രധാനം. 15 ആഴി പൂജകള്‍ ഈ തീര്‍ത്ഥാടന കാലയളവില്‍ നടക്കും. സമൂഹപ്പെരിയോന് എന്‍. ഗോപാലകൃഷ്ണപിള്ള ആഴി പൂജകള്‍ക്ക് മുഖ്യ കാര്‍മ്മികത്വം വഹിക്കും.
51 ദിവസത്തെ അന്നദാനത്തിന് പകരം ജനുവരി 5 ന് ക്ഷേത്രം ഊട്ടു പുരയില്‍ അന്നദാനം നടക്കും. ജനുവരി 5 മുതല്‍ 16 വരെയാണ് തീര്‍ത്ഥാടനം. 11 ന് എരുമേലി പേട്ട തുള്ളലെന്ന് സംഘം രക്ഷാധികാരി കളത്തില്‍ ചന്ദ്രശേഖരന് നായര്‍, സമൂഹ പ്പെരിയോന് എന്‍. ഗോപാലകൃഷ്ണ പിള്ള, പ്രസിഡന്റ് ആര്. ഗോപകുമാര്‍, സെക്രട്ടറി എന്‍. മാധവന് കുട്ടി നായര്‍, ഖജാന്‍ജി കെ. ചന്ദ്രകുമാര്‍, വൈസ് പ്രസിഡന്റ് ജി.ശ്രീകുമാര്‍, ജോ. സെക്രട്ടറി വിജയ് മോഹന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
ആഴി പൂജകള്‍: 5ന് കളര്‍ കോട് മഹാദേവ ക്ഷേത്രം, 9ന് പുതുക്കുളങ്ങര ദേവീക്ഷേത്രം, 11ന് മല്ലശ്ശേരി മഹാദേവ ക്ഷേത്രം, 14ന് കാക്കാഴം പള്ളിക്കാവ് ദേവീക്ഷേത്രം, 15ന് ഇരട്ടക്കുളങ്ങര മഹാദേവ ക്ഷേത്രം, 16ന് അമ്പലപ്പുഴ ആഞ്ഞിലിക്കാവ് ക്ഷേത്രം, 18 ആമിയിടവെട്ടിയതിനകം, 19ന് ഭൈരവ സ്വാമി ക്ഷേത്രം, 20 ന് പനയന്നാര്‍ കാവ് ദേവീക്ഷേത്രം, 22ന് അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം, 23ന് കായിപ്പള്ളി ദേവീ ക്ഷേത്രം, 24ന് കോവില്‍ പറമ്പ് ശങ്കര നാരായണ മൂര്‍ത്തി ക്ഷേത്രം, 25ന് കാഞ്ഞൂര്‍ മഠീ ദേവീ ക്ഷേത്രം, 2022 ജനുവരി 1 അടിമന ദേവീ ക്ഷേത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: