ചേര്‍ത്തല: ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ നേതൃസ്ഥാനത്ത് വെള്ളാപ്പള്ളി നടേശന്‍ 25 വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ ചടങ്ങുകള്‍ക്ക് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ചേര്‍ത്തല എസ്എന്‍ കോളേജ് അണിഞ്ഞൊരുങ്ങി. ഇതിന്റെ ഭാഗമായി ഒരു വര്‍ഷം നീളുന്ന സാമൂഹ്യ ക്ഷേമ പദ്ധതികളുടെ ഉദ്ഘാടന ചടങ്ങിന് വിപുലമായ ഒരുക്കം. അഞ്ചിന് വൈകിട്ട് നാലിന് ചേര്‍ത്തല എസ്എന്‍ കോളേജ് അങ്കണത്തില്‍ ധന്യ സാരഥ്യത്തിന്റെ രജത ജൂബിലി എന്ന പേരില്‍ ഒരുക്കുന്ന പരിപാടിയുടെ ഉദ്ഘാടനം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിര്‍വഹിക്കും.
കോവിഡ് സാഹചര്യത്തില്‍ സര്‍ക്കാരിന്റെ മാര്‍ഗ നിര്‍ദ്ദേശം കര്‍ശനമായി പാലിച്ചാണ് സമ്മേളനം. പ്രവേശനം പാസ് മൂലം നിയന്ത്രിക്കും. കോളേജിന് മുന്നില്‍ കവാടവും സമ്മേളന വേദിയും ആധുനിക സാങ്കേതിക വിദ്യയും സര്‍ഗാത്മകതയും സമന്വയിപ്പിച്ചാണ് തയാറാക്കിയിട്ടുള്ളത്. 480 മീറ്റര്‍ നീളത്തിലും 12 അടി ഉയരത്തിലുമാണ് കവാടത്തിന്റെ വശങ്ങള്‍ ഒരുക്കുന്നത്.
16 അടി ഉയരത്തിലാണ് കൂറ്റന്‍ കവാടം. തുണിയില്‍ തയാറാക്കിയ ഭിത്തികളില്‍ വെള്ളാപ്പള്ളിയുടെ ജീവിത വഴിയിലെ സുപ്രധാന മുഹൂര്‍ത്തങ്ങളുടെ ചിത്രങ്ങള്‍ ഉണ്ട്. ത്രീഡി പ്രകാശ വിതാനമാണ് മറ്റൊരു പ്രത്യേകത. 20,000 ചതുരശ്രയടി വിസ്തൃതിയിലാണ് ജര്‍മന്‍ സാങ്കേതിക വിദ്യയിലുള്ള പന്തല്‍ സജ്ജമാക്കുന്നത്. തീപിടിത്തം പ്രതിരോധിക്കുന്നതിന് വേണ്ട സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. 80 അടി നീളത്തിലെ സ്റ്റേജില്‍ നിലവാരമേറിയ എല്‍ഇഡി വാളുകള്‍ ഒരുക്കിയിട്ടുണ്ട്. 55 മിനിട്ട് ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററിയോടെയാണ് ചടങ്ങ് ആരംഭിക്കുക. എസ്എന്‍ഡിപി യോഗത്തിന്റെ ചരിത്രവും വെള്ളാപ്പള്ളിയുടെ ജീവീത മുഹൂര്‍ത്തങ്ങളും കോര്‍ത്തിണക്കുന്നതാണ് ഡോക്യുമെന്ററി.
വെള്ളാപ്പള്ളി അധികാരമേറ്റ 1996ന് മുന്‍പും ശേഷവും എസ്എന്‍ഡിപി യോഗം ആര്‍ജിച്ച നേട്ടങ്ങളും വിവരിക്കുന്നുണ്ട്. ഡോക്യുമെന്ററിക്ക് പിന്നാലെ 11 മിനിട്ട് ദൈര്‍ഘ്യമുള്ള ദൃശ്യ, സംഗീത ആവിഷ്‌കാരം വേദിയില്‍ അവതരിപ്പിക്കും. വയലാര്‍ ശരത് ചന്ദ്രവര്‍മയുടെ വരികള്‍ക്ക് ജെയ്സണ്‍ ജെ. നായരുടേതാണ് സംഗീതം. എം.ജി. ശ്രീകുമാര്‍, ജി. വേണുഗോപാല്‍, മധു ബാലകൃഷ്ണന്‍, കാവാലം ശ്രീകുമാര്‍, വൈക്കം വിജയലക്ഷ്മി, റിമി ടോമി, നജിം, അഫ്സല്‍, വിനീത് ശ്രീനിവാസന്‍ എന്നിവരാണ് ഗായകര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: