കോഴിക്കോട്: ആശങ്കയേറ്റി കോഴിക്കോട്ടും ഒമിക്രോണ്‍ ഭീതി. യുകെയില്‍നിന്ന് കോഴിക്കോട്ടെത്തിയ ഡോക്ടര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സാമ്പിള്‍ ജനിതക പരിശോധനയ്ക്ക് അയച്ചു. 21നാണ് ഇയാള്‍ യു.കെയില്‍ നിന്ന് എത്തിയത്. 26ന് ഇദ്ദേഹത്തിന് കൊറോണ സ്ഥിരീകരിച്ചു. ഇയാള്‍ക്ക് സംസ്ഥാനത്തെ നാല് ജില്ലകളിലുള്ളവരുമായി സമ്പര്‍ക്കം ഉണ്ടായിട്ടുണ്ട്.
സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കി ഈ ജില്ലകളിലേക്ക് അയച്ചിട്ടുണ്ട്. കായംകുളത്തും എറണാകുളത്തും ഇയാള്‍ പോയിട്ടുണ്ട്. നിലവില്‍ ഈ ഡോക്ടര്‍ക്കോ ഇദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ക്കോ ഗുരുതരമായ ലക്ഷണങ്ങള്‍ ഒന്നും തന്നെയില്ല. എന്നാല്‍ കൊറോണ സ്ഥിരീകരിച്ച് എട്ട് ദിവസമായിട്ടും അസുഖം ഭേദമാകാത്ത സാഹചര്യത്തിലാണ് ജനിതക പരിശോധന നടത്താന്‍ തീരുമാനിച്ചത്. ഇയാളുടെ അമ്മയ്ക്ക് കൊറോണ ബാധിച്ചിട്ടുണ്ട്. ഇവര്‍ക്കും കാര്യമായ ലക്ഷണങ്ങളില്ല.വെള്ളിയാഴ്ചയാണ് പരിശോധനാ സാമ്പിള്‍ ശേഖരിച്ച് അയച്ചത്. ഇതിന്റെ ഫലം ഉടന്‍ ലഭ്യമാകുമെന്ന് കോഴിക്കോട് ഡിഎംഒ അറിയിച്ചു. ഇദ്ദേഹം ഫൈസര്‍ വാക്സിന്റെ രണ്ട് ഡോസും ബൂസ്റ്റര്‍ ഡോസും സ്വീകരിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: