ബംഗളൂരു: ഒമിക്രോണ്‍ സ്ഥിരീകരിച്ച ഡോക്ടര്‍ വിദേശയാത്ര നടത്തീയിട്ടില്ലാത്ത സാഹചര്യത്തില്‍ കൂടുതല്‍ ആശങ്ക ഉടലെടുക്കുന്നു. ഇദ്ദേഹത്തിന്റെ പ്രാഥമിക പട്ടികയിലുളള അഞ്ചു പേര്‍കൂടി കോവിഡ് പോസിറ്റിവ് ആയിരിക്കുകയാണ്. ഇതില്‍ ഇദ്ദേഹത്തിന്റെ ഡോക്ടര്‍ കൂടിയായ ഭാര്യ, 13 വയസുളള മകള്‍ എന്നിവരും ഒരു സഹപ്രവര്‍ത്തകനും പോസിറ്റീവ് ആണ്. എന്നാല്‍ ഇദ്ദേഹത്തിന്റെ ആറ് വയസുളള മകന് നെഗറ്റീവ് ആണ്. ഇവരുടെ സാമ്പിളുകള്‍ ജനതിക പരിശോധനക്കായി അയച്ചിരിക്കുകയാണ്. മകനെ വീണ്ടും പരിശോധനക്ക് വിധേയനാക്കും. ബോമ്മനഹളളി സ്വദേശിയായ ഡോക്ടര്‍ ജോലി ചെയ്തിരുന്നത് ബന്നാര്‍ഗട്ട റോഡിലെ ആശുപത്രിയില്‍ ആയിരുന്നു. കൊവിഡ് ലക്ഷണങ്ങള്‍ കാണിച്ചതിനാല്‍ നടത്തിയ പരിശോധനയില്‍ ഇദ്ദേഹം കഴിഞ്ഞ മാസം 22ന് പോസിറ്റിവ് ആയി. അതിനെത്തുടര്‍ന്ന് സാമ്പിള്‍ ജനിതക പരിശോധനക്ക് അയച്ചിരുന്നു. ഇന്നലെ ഒമിക്രോണ്‍ വൈറസ് സ്ഥിരീകരിച്ചു. രണ്ട് വാക്സിനും എടുത്തതിനാല്‍ കടുത്ത വിഷമതകള്‍ അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല. ഇദ്ദേഹത്തേ ഇപ്പോള്‍ ആശുപത്രയിലേക്ക് മാറ്റി. ഡോക്റുടെ 13 പ്രാഥമിക പട്ടികയില്‍ ഉളളവരെയും 203 രണ്ടാം പട്ടികയില്‍ ഉളളവരെയും പരിശോധിച്ചിരുന്നു .ഇതില്‍ മൂന്നു പേര് പോസിറ്റിവ് ആണ്. ഇവരുടെ സാമ്പിള്‍ ജനിതക പരിശോധനക്ക് അയച്ചിരിക്കുകയാണ്. ഈ ഡോക്ടറുടെ സഹപ്രവര്‍ത്തകനും, കൊവിഡ് പോസിറ്റിവുമായ മറ്റോരു ഡോക്ടറുടെ ഭാര്യ, ഭാര്യ പിതാവ് തുടങ്ങിയവരും പോസിറ്റിവാണ്. അഞ്ചു പേരും ഒരാളില്‍ നിന്ന് പോസിറ്റിവ് ആയ സാഹചര്യത്തില്‍ ഏത് വകഭേദമാണ് പടര്‍ന്നിരിക്കുന്നത് എന്ന് കണ്ടെത്താന്‍ ജനിതക പരിശോധനക്ക് മാത്രമെ സാധിക്കു.
ഡോക്ടര്‍ ജോലി ചെയ്തിരുന്ന ആശുപത്രിയിലെ 250 ഓളം ജോലിക്കാരെ പരിശോധനക്ക് വിധേയമാക്കിയിട്ടുണ്ട്. ആശുപത്രിയും ഓപ്പറേഷന് തീയേറ്ററും അണുനശീകരണം നടത്തുകയും, തീയേറ്റര്‍ അടച്ചിടുകയും ചെയ്തു.ഡോക്ടറുമായി സഹകരിച്ച ആറ് രോഗികളുടെ സാമ്പിള്‍ പരിശോധനയില്‍ നെഗറ്റീവാണ്. ഒമിക്രോണ്‍ സ്ഥിരികരിച്ച ഡോക്ടര്‍ക്ക് ഹോസ്പിറ്റലില്‍ നിന്നായിരിക്കില്ല രോഗം പിടിപെട്ടതെന്നും, 20ന് ഡോക്ടര്‍ 5 സ്റ്റാര്‍ ഹോട്ടലില്‍ നടന്ന കോണ്‍ഫറന്‍സിന് പങ്കെടുത്തിരുന്നു. പിന്നീടാണ് ലക്ഷണങ്ങള്‍ കണ്ടത്. കോണ്‍ഫറന്‍സില്‍ പങ്കെടുത്ത നാല് ഡോകടര്‍മാരുടെ ടെസ്റ്റ് പോസിറ്റിവ് ആണ്. അതില്‍ രണ്ടുപേര്‍ക്ക് ഡെല്‍റ്റ വേരിയന്റ് ആണ്. ഒരാള്‍ക്ക് ഒമിക്രോണും സ്ഥിരീകരിച്ചു. ഒരാളുടെ റിസള്‍ട്ട് വന്നിട്ടില്ല എന്നും അധികൃതര്‍ അറിയിച്ചു.
ഒമിക്രോണ്‍ സ്ഥിരീകരിച്ച ഡോക്റുടെ ഭാര്യ കുറച്ചു ദിവസങ്ങളായി ആശുപത്രിയില്‍ ജോലിക്ക് എത്താത്തിനാല്‍ സഹപ്രവര്‍ത്തകര്‍ ആരും പ്രാഥമിക പട്ടികയില്‍ ഇല്ല. ഒമിക്രോണ്‍ സമൂഹത്തില്‍ പടര്‍ന്നിരിക്കാന്‍ തന്നെയാണ് സാധ്യത,പല രാജ്യങ്ങളിലും പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ വൈറസിന്റെ പരിവര്‍ത്തനം സമൂഹത്തില്‍ എവിടെയും കാണാമെന്ന് സംസ്ഥാനത്തെ നോഡല്‍ ഓഫീസര്‍ ആയ ഡോ സി.എന്‍ മഞ്ചുനാഥ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: