ദേശീയ പ്രാധാന്യമുള്ള ബെംഗളൂരുവിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റര്‍ ഹെല്‍ത്ത് ആന്റ് ന്യൂറോ സയന്‍സ് (നിംഹാന്‍സ്) 2022 ജനുവരിയിലാരംഭിക്കുന്ന പിഎച്ച്ഡി, പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പ് പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് ഡിസംബര്‍ 15 വരെ അപേക്ഷകള്‍ സ്വീകരിക്കും.
പിഎച്ച്ഡി പ്രോഗ്രാമില്‍ എക്‌സ്‌റ്റേണല്‍ ഫണ്ടിംഗ് കാറ്റഗറിയില്‍ ഗവേഷണ സ്ഥാപനത്തിന് ലഭ്യമായ വിഷയങ്ങളും സീറ്റുകളും ഇപ്രകാരമാണ്- ബയോഫിസിക്‌സ്-3, ബയോസ്റ്റാറ്റിസ്റ്റിക്‌സ്-4, ക്ലിനിക്കല്‍ സൈക്കോളജി-19, ക്ലിനിക്കല്‍ സൈക്കോ ഫാര്‍മക്കോളജി ആന്റ് ഓക്‌സികോളജി-3, ഹ്യൂമെന്‍ ജനിറ്റിക്‌സ്-3, മെന്റല്‍ ഹെല്‍ത്ത് എഡ്യൂക്കേഷന്‍-1, ന്യൂറോ കെമിസ്ട്രി-3, ന്യൂറോ ഇമേജിംഗ് ആന്റ് ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജി-9, ന്യൂറോളജി-12, ന്യൂറോളജിക്കല്‍ റീഹാബിലിറ്റേഷന്‍-2, ന്യൂറോ മൈക്രോബയോളജി-3, ന്യൂറോ പാതോളജി-3, ന്യൂറോഫിസിയോളജി-7, ന്യൂറോ വൈറോളജി-2, നഴ്‌സിംഗ്-2, സൈക്യാട്രിക് സോഷ്യല്‍ വര്‍ക്ക്-15, സൈക്യാട്രി ഹിസ്റ്ററി ഓഫ് സൈക്യാട്രി/മെന്റല്‍ ഹെല്‍ത്ത് റീഹാബിലിറ്റേഷന്‍-29, സ്പീച്ച് പാതോളജി ആന്റ് ഓഡിയോളജി-5, ഇന്റഗ്രേറ്റീവ് മെഡിസിന്‍-2, സൈക്കോളജിക്കല്‍ സപ്പോര്‍ട്ട് ഇന്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ്-2.
പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പ് പ്രോഗ്രാമില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സ്‌റ്റൈപ്പന്ററി കാറ്റഗറിയില്‍ എപ്പിലെപ്‌സി മൂവ്‌മെന്റ് ഡിസോര്‍ഡര്‍, ന്യൂറോ മാസ്‌കുലര്‍ ഡിസോര്‍ഡര്‍ വിഷയങ്ങളില്‍ ഓരോ സീറ്റ് വീതം ലഭ്യമാണ്.
പ്രവേശന വിജ്ഞാപനവും യോഗ്യതാ മാനദണ്ഡങ്ങള്‍, സെലക്ഷന്‍ നടപടിക്രമം ഉള്‍പ്പെടെ വിശദവിവരങ്ങളടങ്ങിയ പ്രോസ്‌പെക്ടസും ഡൗണ്‍ലോഡ് ചെയ്യാം. അപേക്ഷാ ഫീസ് ഓരോ കോഴ്‌സിനും 1500 രൂപ വീതം. എസ്‌സി/എസ്ടി വിഭാഗങ്ങള്‍ക്ക് 1000 രൂപ മതി. ഭിന്നശേഷിക്കാര്‍ക്ക് (40%-70% ഡിസെബിലിറ്റി) ഫീസില്ല.
നിശ്ചിത ഫോറത്തില്‍ നിര്‍ദ്ദേശാനുസരണം അപേക്ഷ തയ്യാറാക്കി സമര്‍പ്പിക്കണം. അപേക്ഷാ സമര്‍പ്പണത്തിനുള്ള നിര്‍ദ്ദേശങ്ങള്‍ പ്രോസ്‌പെക്ടസിലുണ്ട്. ഡിസംബര്‍ 28 ന് നിംഹാന്‍സ് കാമ്പസ് ബെംഗളൂരുവില്‍വച്ച് നടത്തുന്ന എന്‍ട്രന്‍സ് ടെസ്റ്റിന്റെയും ഡിസംബര്‍ 29-30 വരെ നടത്തുന്ന വ്യക്തിഗത അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് സെലക്ഷന്‍. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.nimhans.ac.in– ല്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: