ശബരീശ സന്നിധാനം വീണ്ടും ഭക്തജനപ്രവാഹത്തിന്റെ ധന്യതയറിയുന്നു. ഈ മണ്ഡലകാലത്ത് ഏറ്റവും കൂടുതല്‍ തീര്‍ത്ഥാടകര്‍ സന്നിധാനത്ത് എത്തിയത് ഇന്നലെയാണ്. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വാഹനസൗകര്യം ആരംഭിച്ചതോടെയാണ് തീര്‍ത്ഥാടകരുടെ വരവില്‍ വര്‍ദ്ധനവ് ഉണ്ടായിരിക്കുന്നത്. ഇന്നലെ വൈകിട്ട് പെയ്ത കനത്ത മഴയെ അവഗണിച്ചായിരുന്നു അയ്യപ്പന്മാരെത്തിയത്. തിരക്ക് വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ അധികൃതര്‍, ക്രമീകരണങ്ങളെല്ലാം കൂടുതല്‍ കാര്യക്ഷമമാക്കി.
നീലിമല-അപ്പാച്ചിമേട് പാതയിലൂടെ തീര്‍ഥാടകരെ കടത്തിവിടാന്‍ സര്‍ക്കാര്‍ തയ്യാറായാല്‍ അതിനുള്ള ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഈ പാത പരിശോധിച്ച് സുരക്ഷ ഉറപ്പുവരുത്തിയിട്ടുണ്ട്. നീലിമല പാതയില്‍ പോലീസിനെയും ഡോക്ടര്‍മാരെയും നിയോഗിക്കാനുള്ള സംവിധാനങ്ങളും സജ്ജമാണ്. സന്നിധാനത്ത് വിരി വെക്കാനുള്ള സൗകര്യങ്ങളും ഒരുക്കിവരുന്നു.
സന്നിധാനത്ത് പോലീസിന്റെ നേതൃത്വത്തില്‍ ഓട്ടോമാറ്റിക് സാനിറ്റൈസര്‍ ഡിസ്പെന്സര് സ്ഥാപിക്കും. ഭസ്മക്കുളത്തില്‍ വെള്ളം നിറയ്ക്കാനും വെള്ളം മലിനമാവുമ്പോള്‍ പരിശോധിച്ച് വീണ്ടും നിറയ്ക്കാനുമുള്ള സംവിധാനവും സജ്ജമാണെന്ന് ദേവസ്വംബോര്‍ഡ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: