ദില്ലി: സൂര്യവംശി ഇൻ്റർനാഷണലിന്റെ ഈ വർഷത്തെ അന്തർദേശീയ മാധ്യമ പുരസ്ക്കാരം ജന്മഭൂമി തിരുവനന്തപുരം ലേഖകൻ ശിവാകൈലാസിന് സമ്മാനിച്ചു. ദില്ലി ഗുഡുഗാവ് അർബൻ ഗ്രീൻ സിറ്റി ശനീശ്വര അഗാഡ സോണൽ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സൂര്യവംശി യൂറോപ്യൻ യൂണിയൻ സുപ്രീം ചീഫ് ശ്രീശീ ആചാര്യ ദേവേന്ദ്ര സൂര്യവംശിയാണ് അവാർഡ് സമ്മാനിച്ചത്.
ഒരു ലക്ഷം രൂപയുടെ മുദ്രമാലയും ശിൽപവും സാക്ഷ്യപത്രവും അടങ്ങുന്നതാണ് പുരസ്ക്കാരം. ആദ്ധ്യാത്മിക, ആചാര്യ ലോകത്തെ കുറിച്ച് ശിവാകൈലാസ് എഴുതി ജന്മഭൂമിയിൽ പ്രസിദ്ധീകരിച്ച വിവിധ ലേഖനങ്ങളാണ് അവാർഡിന് അർഹനാക്കിയത്. കേരളത്തിൽ നിന്ന് ഒരു മാധ്യമ പ്രവർത്തകന് ആദ്യമായാണ് ഈ പുരസ്ക്കാരം ലഭിക്കുന്നത്.
സൂര്യവംശി അഖാഡ ഡെപ്യൂട്ടി ചീഫ് സൂര്യാമൃത സൂര്യവംശി അധ്യക്ഷനായി. ചീഫ് ജനറൽ സെക്രട്ടറി ആനന്ദ് നായർ, ഡോ.അശോക് ഗുപ്ത, അഡ്വ. രാംകിഷൻ മിശ്ര, അഡ്വ. രബീന്ദ്ര സോണു, സാത് വി ഷാലുറാണി സൂര്യവംശി, മാതാ ആനന്ദാനന്ദ സൂര്യവംശി, മാതാ റിതുശർമ്മ, സ്വാമി രാഗവേന്ദ്രഗിരി, സൂര്യവംശി അഗാഡ മീഡിയ കോഡിനേറ്റർ റോത്തക് ശർമ്മ തുടങ്ങിയവർ പങ്കെടുത്തു. മാധ്യമ രംഗത്ത് ശിവാകൈലാസിന് ലഭിച്ച അൻപതാമത്തെ പുരസ്ക്കാരമാണിത്. ബിന്ദുവാണ് ശിവാകൈലാസിന്റെ ഭാര്യ. മക്കൾ: അഭിരാമി, അരുന്ധതി
പ്രതികരിക്കാൻ ഇവിടെ എഴുതുക: