ലഖ്നൗ: പ്രതിപക്ഷ കക്ഷികള്‍ യുപിയില്‍ മത്സരിക്കുന്നത് രണ്ടാം സ്ഥാനത്തിന് വേണ്ടിയാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കോണ്‍്ഗ്രസ് വിദ്വേഷ പ്രചരണത്തിന് ശ്രമിക്കുന്നുണ്ട്. ഇവയൊന്നും ഇവിടെ വിലപ്പോകില്ല. വികസനത്തെ പിന്തുണയക്കുന്ന ജനങ്ങള്‍ വീണ്ടും ഉത്തര്‍പ്രദേശിന്റെ അധികാരം ബിജെപിയെ ഏല്‍പ്പിക്കുമെന്നും യോഗി പറഞ്ഞു.
ലോക്ഡൗണ്‍ കാലത്ത് ദല്‍ഹി സര്‍ക്കാര്‍ ഇതര സംസ്ഥാന തൊഴിലാളികളെ അപമാനിച്ച് നാടുകടത്തിയത് ജനങ്ങള്‍ മറന്നിട്ടില്ല. അതിനാല്‍ കേജരിവാളിനോ ആംആദ്മി പാര്‍ട്ടിക്കോ ഇവിടെ ഒന്നും ചെയ്യാനുമില്ല. കഴിഞ്ഞതൊന്നും യുപിയിലേയും ഉത്തര്ഖണ്ഡിലേയും ജനങ്ങള്‍ മറന്നിട്ടില്ലെന്നും യോഗി കൂട്ടിച്ചേര്‍ത്തു.
കോണ്്ഗ്രസിനെപ്പോലെ ഒവൈസിയും അയാളുടെ പാര്‍ട്ടിയും യുപിയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിച്ച് മുതലെടുപ്പിന് ശ്രമിക്കുന്നുണ്ട്. ഇവയൊക്കെ ജനങ്ങള്‍ തള്ളിക്കളയും ഹിന്ദു മുസ്ലീം വേര്‍തിരിവില്ലാതെ ജനങ്ങള്‍ ബിെജെപിയ്ക്കൊപ്പം നില്‍ക്കുമെന്നും യോഗി വാര്‍ത്താ ചാനലിന് നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: