അമ്പലപ്പുഴ: അമ്പലപ്പുഴ – തിരുവല്ല സംസ്ഥാന പാതയില്‍ രാവിലെയും വൈകുന്നേരങ്ങളിലും യാത്രാക്ലേശം രൂക്ഷമായി. തകഴി, പച്ച, എടത്വാ തുടങ്ങിയ പ്രദേശങ്ങളിലെ വിദ്യാലയങ്ങളിലേക്ക് പോകാന്‍ കരുമാടി ബസ് സ്റ്റോപ്പില്‍ മണിക്കൂറുകളോളം കാത്തുനില്‍ക്കേണ്ട ഗതികേടിലാണ് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍.
ഓര്‍ഡിനറി ബസുകള്‍ കുറവായതാണ് റൂട്ടില്‍ യാത്രാക്ലേശം വര്‍ദ്ധിപ്പിച്ചത്. മണ്ഡലകാലം തുടങ്ങിയതോടെ അഞ്ചോളം ബസുകള്‍ വിട്ടുനല്‍കിയതും സര്‍വീസുകളെ ബാധിച്ചിട്ടുണ്ട്. നിലവില്‍ സര്‍വീസ് നടത്തുന്ന ബസുകളില്‍ തിങ്ങിഞെരുങ്ങിയാണ് യാത്ര. ഇത് കൊവിഡ് വ്യാപനത്തിനും കാരണമാകുന്നുണ്ട്. കൂടുതല്‍ ഓര്‍ഡിനറി ബസുകള്‍ ആലപ്പുഴ, എടത്വാ, തിരുവല്ല ഡിപ്പോകളില്‍ നിന്ന് ഓപ്പറേറ്റ് ചെയ്യാത്തതില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: