കൊച്ചി : സമുദ്ര മേഖലയില്‍ ശക്തമായ സുരക്ഷാ വിന്യാസമെന്ന് ദക്ഷിണ നാവിക സേനാ മേധാവി വൈസ് അഡ്മിറല്‍ ഹംപി ഹോളി. കൊച്ചി ദക്ഷിണ നാവികസേനാ ആസ്ഥാനത്ത് നങ്കൂരമിട്ട ഐഎന്‍എസ് ഹീര്‍ പടക്കപ്പലില്‍ വെച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദക്ഷിണ നാവിക സേനയുടെ മേധാവിയായി ചുമതയേറ്റ ശേഷമുള്ള ആദ്യത്തെ വാര്‍ത്താ സമ്മേളനമായിരുന്നു അദ്ദേഹത്തിന്റേത്.
ഇന്ത്യ 65000 ടണ്‍ ശേഷിയുള്ള വലിയ വിമാന വാഹിനിക്കപ്പല്‍ നിര്‍മിക്കാനുള്ള ശ്രമത്തിലാണ്. ഐഎന്‍എസ് വിക്രാന്തിന് ശേഷം ഈ വിമാന വാഹിനി കൂടി എത്തിയാല്‍ ഇന്ത്യന്‍ നേവി സമുദ്ര മേഖലയില്‍ വലിയ ആധിപത്യം സ്ഥാപിക്കും. പുതിയ കപ്പല്‍ നിര്‍മിക്കാനുള്ള സര്‍ക്കാര്‍ അനുമതി മാത്രമാണ് ഇനി വേണ്ടത്.
സമുദ്ര മേഖലയിലൂടെ ആയുധ- മയക്കുമരുന്ന് കടത്ത് ഉണ്ടായിട്ടുണ്ട്. ഇതിന്റെ ഭാഗമായി ശ്രീലങ്കന്‍ ബോട്ടില്‍ നിന്ന് മയക്കുമരുന്നുകളും എകെ47 അടക്കമുള്ള തോക്കുകളും പിടികൂടിയിട്ടുണ്ട്. ഇതിനുശേഷം തീരസംരക്ഷണ നേനയും നാവിക സേനയും വലിയ ജാഗ്രതയിലാണ്. കടല്‍ മാര്‍ഗത്തിലൂടെയുള്ള ശത്രുക്കളുടെ ഒരു കടന്നുകയറ്റവും ഇനി ഉണ്ടാവില്ലെന്നും ഹംപി ഹോളി പറഞ്ഞു. നേവല്‍ സ്റ്റാഫ് ആന്റണി ജോര്‍ജ് കമാന്‍ഡര്‍ അതുല്‍ പിള്ള എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: