മുംബൈ: കോണ്‍ഗ്രസ് മുക്തഭാരതം സൃഷ്ടിക്കാന്‍ ബംഗാള്‍ മുഖ്യമന്ത്രി മമത എന്‍സിപി നേതാവ് ശരത്പവാറുമായി കൈകോര്‍ക്കുന്നു. യുപിഎ ഇപ്പോള്‍ ഇല്ലെന്ന് ബുധനാഴ്ച മമതയും ശരത്പവാറും മഹാരാഷ്ട്രയിലെ കൂടിക്കാഴ്ചയ്ക്ക് ശേഷം നടത്തിയ പ്രസ്താവന കോണ്‍ഗ്രസിന്റെ കഥ കഴിക്കാനാണെന്ന് രാഷ്ട്രീയ വിദഗ്ധര്‍ വിലയിരുത്തുന്നു. ഇനി മമതയുടെ തൃണമൂല്‍ മാത്രമല്ല, എന്‍.സി.പിയും വിവിധ സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് നേതാക്കളെ പിടികൂടുമെന്നാണ് കരുതുന്നത്.
പല സംസ്ഥാനങ്ങളിലെയും കോണ്‍ഗ്രസ് നേതാക്കളെ അടര്‍ത്തിയെടുത്ത് മമതയുടെ തൃണമൂല്‍ കോണ്‍ഗ്രസ് മേല്‍വിലാസം സൃഷ്ടിക്കുകയാണ്. തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളെ വ്യാപകമായി സ്വന്തം പാളയത്തിലെത്തിക്കാന്‍ തുടങ്ങിയതോടെ കോണ്‍ഗ്രസും തൃണമൂലും തമ്മിലുള്ള ബന്ധം വഷളായി. അസം, യുപി, ഗോവ എന്നിവിടങ്ങളിലെ പല കോണ്‍ഗ്രസ് നേതാക്കളെയും തൃണമൂല്‍ റാഞ്ചിയെടുത്തിരുന്നു. എന്നാല്‍ മേഘാലയില്‍ ഒരു പടി കൂടി കട17 കോണ്‍ഗ്രസ് എംഎല്‍എമാരെ ഒറ്റയടിക്ക് തൃണമൂല്‍ റാഞ്ചി. ഇതില്‍ മുന്‍ മേഘാലയ മുഖ്യമന്ത്രി മുകുള്‍ സാംഗ്മയും ഉള്‍പ്പെടുന്നു. ഇവിടെ ഇപ്പോള്‍ മുഖ്യപ്രതിപക്ഷ കക്ഷി തൃണമൂലാണ്.
കോണ്‍ഗ്രസ് നേതാക്കളായ സുഷ്മിത ദേവ് (അസം), ലൂസീഞ്ഞോ ഫലെയ്റോ (ഗോവ) എന്നിവരെ തൃണമൂല്‍ റാഞ്ചുക മാത്രമല്ല, അവര്‍ക്ക് രാജ്യസഭാ സീറ്റ് നല്കി സന്തോഷിപ്പിക്കുകയും ചെയ്തു. പാര്‍ട്ടി വിട്ട കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളെയും തൃണമൂല്‍ കണ്ണുവയ്ക്കുകയാണ്. പാലായിലെ മാണി സി കാപ്പന്, കണ്ണൂരിലെ മമ്പറം ദിവാകരന്, പാലക്കാട്ടെ എ.വി. ഗോപിനാഥ് എന്നിവരെയും പിടികൂടാന്‍ പോവുകയാണ്.
നേരത്തെ എന്‍സിപി നേതാവ് ശരത് പവാര്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതാവായ പി.സി. ചാക്കോയെ സ്വന്തം പാളയത്തിലെത്തിച്ചിരുന്നു. പി.വി. അന്‍വറിനൊപ്പം കോണ്‍ഗ്രസ് വിട്ട എസ് ഡിപി ഐ ദേശീയ കൗണ്‍സില്‍ അംഗമായ സി.ജി. ഉണ്ണിയെയും തൃണമൂല്‍ വലവീശുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: