ലഖ്‌നോ: വീണ്ടും മഥുരയിലെ ക്ഷേത്രവിവാദം ഉയര്‍ത്തി യോഗി ആദിത്യനാഥിന്റെ ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ.
ഡിസംബര്‍ ആറിന് ബാബ്‌റി മസ്ജിദ് തകര്‍ത്തതിന്റെ വാര്‍ഷികാഘോഷത്തിന് ഏതാനും ദിവസങ്ങള്‍ മുന്‍പാണ് മഥുരയിലും ക്ഷേത്രം പണിയുമെന്ന പ്രഖ്യാപനവുമായി കേശവ് പ്രസാദ് മൗര്യ എത്തിയത്. ഇപ്പോള്‍ അവിടെ നിലകൊള്ളുന്ന ഷാഹി ഈദ്ഗാഹ് പൊളിച്ചുമാറ്റി വേണം അവിടെ ക്ഷേത്രം പണിയാന്‍. ഭഗവാന്‍ ശ്രീകൃഷ്ണന്റെ ജന്മസ്ഥലമായാണ് മഥുരയെ ഹിന്ദുക്കള്‍ കണക്കാക്കുന്നത്.
ട്വിറ്ററിലൂടെയാണ് കേശവ് പ്രസാദ് മൗര്യ ട്വീറ്റിലൂടെ പങ്കുവെച്ചത്. ‘അയോധ്യയിലും കാശിയിലും ക്ഷേത്രമായി. ഇനി മഥുരയ്‌ക്കുള്ള ഒരുക്കം തുടങ്ങി’- അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: