എന്റെ പേരിനൊപ്പം ഇനി ‘തല’ ചേര്‍ക്കേണ്ട; അന്ധമായ ആരാധനയെ എതിര്‍ത്ത് അജിത് കുമാര്‍; ആരാധകര്‍ക്കും മാധ്യമങ്ങള്‍ക്കുമായി പ്രസ്താവന പുറത്തിറക്കി
രജനീകാന്ത് സ്റ്റൈല്‍ മന്നന് എന്നും വിജയ് ദളപതി എന്നും അജിത്ത് കുമാറിനെ തലയെന്നുമാണ് ആരാധകര്‍ വിശേഷിപ്പിച്ചിരുന്നത്. എന്നാല്‍, ഇനി ഇത്തരം വിശേഷണങ്ങള്‍ വേണ്ടെന്നാണ് അജിത് കുമാര്‍ തന്റെ പിആര്‍ഒ സുരേഷ് ചന്ദ്ര വഴി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്.
അന്ധമായ ആരാധന തന്നോട് വേണ്ടെന്ന് വ്യക്തമാക്കി തമിഴ് സൂപ്പര്‍താരം അജിത് കുമാര്‍. ഇനി മുതല്‍ തന്നെ ‘തല’ എന്ന് വിശേഷിപ്പിക്കരുതെന്ന അഭ്യര്‍ത്ഥനയുമായി അദേഹം രംഗത്തെത്തി. മാധ്യമങ്ങളോടും പൊതുസമൂഹത്തോടും ആരാധകരോടുമാണ് തന്റെ അഭ്യര്‍ത്ഥനയെന്ന് അദേഹം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
രജനീകാന്ത് സ്റ്റൈല്‍ മന്നന് എന്നും വിജയ് ദളപതി എന്നും അജിത്ത് കുമാറിനെ തലയെന്നുമാണ് ആരാധകര്‍ വിശേഷിപ്പിച്ചിരുന്നത്. എന്നാല്‍, ഇനി ഇത്തരം വിശേഷണങ്ങള്‍ വേണ്ടെന്നാണ് അജിത് കുമാര്‍ തന്റെ പിആര്‍ഒ സുരേഷ് ചന്ദ്ര വഴി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്.
”ബഹുമാനപ്പെട്ട മാധ്യമങ്ങളോടും, പൊതുജനങ്ങളോടും എന്റെ യഥാര്‍ഥ ആരാധകരോടും. ഇനി മുതല്‍ എന്നെ അജിത്, അജിത് കുമാര്‍, അല്ലെങ്കില്‍ വെറും എ.കെ. എന്ന് വിളിക്കുക. ‘തല’ എന്ന വിശേഷണം എന്റെ പേരിനൊപ്പം ചേര്‍ക്കരുത്. നിങ്ങളുടെ ജീവിതം ആരോഗ്യവും സന്തോഷവും വിജയവും സമാധാനവും നിറഞ്ഞതാകട്ടെ എന്ന് ആശംസിക്കുന്നു”- സ്നേഹത്തോടെ അജിത്
ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: