ന്യൂദല്‍ഹി: ബിഎസ്എഫിന്റെ സ്ഥാപക ദിനത്തില്‍ ബിഎസ്എഫ് ജവാന്മാര്ക്കും അവരുടെ കുടുംബങ്ങള്‍ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദി ആശംസകള്‍ നേര്‍ന്നു. ബിഎസ്എഫ് ജവാന്മാരുടെ ധൈര്യത്തെയും പ്രവര്‍ത്തനക്ഷമതയും രാജ്യത്തുടനീളം ബഹുമാനിക്കപ്പെടുന്ന ഒന്നാണെന്നും അദേഹം ട്വീറ്റ് ചെയ്തു.
പ്രതിസന്ധിഘട്ടങ്ങളിലും ദുരന്തനിവാരണ സാഹചര്യങ്ങളിലുള്ള സേനയുടെ മികവിനെ കുറിച്ചും പ്രധാനമന്ത്രി പരാമര്‍ശിച്ചു. 57 വയസ്സ് പൂര്‍ത്തിയാകുന്ന വേളയില്‍ മാതൃരാജ്യത്തിനായി പോരാടന്‍ സേന സര്‍വം സജ്ജമെന്നും വ്യക്തമാക്കി. സേവനവും സംരക്ഷണത്തിനുമപ്പുറം ഒരു ബഹുമതിയില്ലെന്നും ബിഎസ്എഫ് സമൂഹ മാധ്യമത്തില്‍ കുറിച്ചു.
പ്രധാനമന്ത്രിക്കു പുറമെ നിരവധി പ്രമുഖരാണ് ബിഎസ്എഫിന് ആശംസകള്‍ അറിച്ചത്. അതിര്‍ത്തികള്‍ സംരക്ഷിക്കുന്നതില്‍ ബിഎസ്എഫിന്റെ പങ്ക് വിസ്മരിക്കാനാകില്ലെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ സിംഗ് ട്വീറ്റ് ചെയ്തു. ബിഎസ്എഫിന്റെ ധൈര്യവും പോരാട്ട വീര്യവും മറ്റു സൈനിക ശ്രേണി അംഗങ്ങള്‍ക്കും മാതൃകയാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: