ലണ്ടന്‍: ജീവിത ചെലവ് ഏറ്റവും കൂടിയ പട്ടണങ്ങളുടെ ലിസ്റ്റില്‍ ആദ്യമായി ടെല്‍ അവീവ് എത്തി.ഇസ്രായേലില്‍ ഉളള പട്ടണമാണ് ടെല്‍ അവീവ്. ലോകമെമ്പാടും പണപ്പെരുപ്പം കുതിച്ചുയരുന്ന സാഹചര്യത്തില്‍ ജീവിതച്ചെലവ് വളരെ കൂടി നില്ക്കുന്ന നഗരങ്ങളുടെ ലിസ്റ്റിലാണ് ടെല്‍ അവീവ് എത്തിയിരിക്കുന്നത്. വേള്‍ഡ് വൈഡ് കോസ്റ്റ് ഓഫ് ലീവിങ്ങ് സര്‍വ്വേ പ്രകാരമുളള കണക്കാണ് പുറത്ത് വന്നിരിക്കുന്നത്. 173 രാജ്യങ്ങളിലെ സാധനങ്ങളുടെ വില യുഎസ് ഡോളറില്‍ കണക്കാക്കിയാണ് ചെലവ് കണ്ടെത്തുന്നത്. ഇക്കോണോമിസ്റ്റ് ഇന്റലിജന്‍സ് യൂണിറ്റ് പ്രകാരം ഇതിന് മുന്പ അഞ്ചാം സ്ഥാനത്തായിരുന്നു ടെല്‍അവീവ്. പാരീസും,സിംഗപൂരും രണ്ടാംസ്ഥാനത്തും, സൂറിച്ചും ഹോങ്കോങ്ങും മൂന്നാം സ്ഥാനത്തും, ന്യൂയോര്‍ക്ക് ആറാം സ്ഥാനത്തും, ജെനീവ ഏഴാമതും, കോപ്പന്‍ഹേഗന്‍ എട്ടാമതും, ലോസ് എയ്ഞ്ചല്‍സ് ഒന്‍പതാം സ്ഥാനത്തും, ജപ്പാനിലെ ഒസാക്ക പത്താമതും ആണ് ലിസ്റ്റില്‍.
ഇസ്രായേല്‍ ദേശീയ കറന്‍സിയായ ഷെയ്ക്കല്‍ ഡോളറിനെതിരെ മൂല്യം വര്‍ധിപ്പിച്ചതും പലവ്യഞ്ജനങ്ങളും യാത്ര ചെലവും വര്‍ധിച്ചതുമാണ് ടെല്‍ അവിവ് ഒന്നാമതായത്. കഴിഞ്ഞവര്‍ഷം പാരിസ് , സൂറിച്ച് ഹോങ്കോങ് എന്നിവര്‍ ആയിരുന്നു ഒന്നാം സ്ഥാനം പങ്കിട്ടത്. കഴിഞ്ഞ ഓഗസ്റ്റ് സെപ്തംബര്‍ മാസത്തിലെ ചരക്കുകളുടെ അവശ്യസാധനങ്ങളുടെയും വിലയില്‍ 3.5% വര്‍ദ്ധനവ് ഉണ്ടായതായി കണക്കാക്കുന്നു. അഞ്ചു വര്‍ഷമായി പണപ്പെരുപ്പം വളരെ ഉയര്‍ന്ന നിലയിലാണ്. കൊവിഡ് വന്നതോടെ നിലവില്‍ വന്ന നിരോധനങ്ങള്‍ സാധനങ്ങളുടെ ലഭ്യതയും, വിലക്കൂടുതലും ഉണ്ടാക്കിയതായി ഇക്ക്ണോമിസ്റ്റ് ഇന്റലിജന്‍സിലെ ലോകമെമ്പാടുമുളള ജീവിത ചെലവ് കണക്കാക്കല്‍ ലിസ്റ്റിന്റെ മേധാവിയായ ഉപാസന ദത്ത് പറയുന്നു. ഇത്തവണ പെട്രോളിയം ഉത്പന്നങ്ങളുടെ വില ഉയര്‍ന്നത് വില നിലവാരത്തെ ബാധിച്ചത് നമുക്ക് കാണാന്‍ സാധിക്കും.എന്നാല്‍ ബാങ്കുകള്‍ പലിശനിരക്ക് ഉയര്‍ത്തിയാല്‍ പണപ്പെരുപ്പം കുറക്കാന്‍ സാധിക്കും ഉപാസന പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: