കൊല്ലം: സംസ്ഥാനത്ത് മതതീവ്രവാദ സംഘടനകള്‍ വേരുറപ്പിക്കുന്ന പ്രധാന ജില്ലകളിലൊന്നാണ് കൊല്ലം. കരുനാഗപ്പള്ളി, മൈനാഗപ്പള്ളി, പുതിയകാവ്, ഓച്ചിറ, കൊച്ചാലുംമൂട്, കുറ്റിവട്ടം, പറമ്പിമുക്ക്, വല്യത്തുമുക്ക്, കൊട്ടുകാട്, ഇടപ്പള്ളികോട്ട, ചക്കുവള്ളി, കൊല്ലം പള്ളിമുക്ക്, ചാത്തിനാംകുളം, ശാസ്താംകോട്ട, കുന്നത്തൂര്‍ താലൂക്കിലെ ചില മേഖലകള്‍, പോരുവഴി പടിഞ്ഞാറ് കമ്പലടി, ചിറഭാഗം, പനപ്പെട്ടി, തെന്മല, കാര്യറ, കടയ്ക്കല്‍, കുളത്തൂപ്പുഴ തുടങ്ങിയ സ്ഥലങ്ങളാണ് മതതീവ്രവാദ സംഘടനകള്‍ കേന്ദ്രമാക്കിയിരിക്കുന്നത്.
പോലീസ് രഹസ്യാന്വേഷണ വിഭാഗങ്ങള്‍ക്ക് ഇതു സംബന്ധിച്ച് നിരവധി വിവരങ്ങള്‍ ലഭിക്കുമെങ്കിലും പലപ്പോഴും അന്വേഷണം അട്ടിമറിക്കപ്പെടുന്നു. പോപ്പുലര്‍ഫ്രണ്ട്, എസ്ഡിപിഐക്കാര് പ്രതികളായ നിരവധി കേസുകളാണ് പാതിവഴിയില്‍ അന്വേഷണം നിലച്ചത്. തദ്ദേശ, നിയമസഭ തെരഞ്ഞെടുപ്പുകളില്‍ ലഭിക്കുന്ന സഹായത്തിനു പ്രത്യുപകാരമായി ഭരണ-പ്രതിപക്ഷ കക്ഷികളാണ് ഈ സംഘടനകള്‍ക്ക് പിന്തുണ നല്‍കുന്നത്.
പാലക്കാട് സഞ്ജിത്ത് കൊലപാതകത്തിനു ശേഷം പോപ്പുലര്‍ ഫ്രണ്ടുകാര്‍ പ്രതികളായ കേസുകളുടെ വിവരങ്ങള്‍ സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം ശേഖരിക്കുന്നു. കേന്ദ്ര ഇന്റലിജന്‍സിന്റെ നിര്‍ദ്ദേശാനുസരണമാണ് വിവരങ്ങള്‍ ശേഖരിക്കുന്നത്. ലോക്കല്‍ പോലീസ് സ്റ്റേഷന് പരിധിയില്‍ എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട്, ക്യാമ്പസ് ഫ്രണ്ട് എന്നീ സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ പ്രതികളായ കേസുകളുടെ റിപ്പോര്‍ട്ടുകള്‍ നല്‍കാനാണ് നിര്‍ദ്ദേശം. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഉണ്ടായ ചെറിയ സംഘര്‍ഷങ്ങള്‍ പോലും അന്വേഷിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം കഴിഞ്ഞ രണ്ടാഴ്ചയായി ഇത്തരം കേസുകള്‍ അന്വേഷിച്ചുവരികയാണ്. കൊല്ലത്ത് ഒരു ബിജെപി നേതാവിനു നേരെ ഉയര്‍ന്ന വധ ഭീഷണിയുടെ വിവരങ്ങളും രഹസ്യാന്വേഷണ വിഭാഗം ശേഖരിച്ചു. ഇതിനായി ജില്ലാ ക്രൈം റെക്കോഡ് ബ്യൂറോകളുടെ സഹായവും പോലീസ് തേടുന്നുണ്ട്. ഹോട്ടലുകളില്‍ ജോലി തേടുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ അടക്കമുള്ളവരുടെ വിവരങ്ങളും അന്വേഷിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: