ന്യൂദല്‍ഹി: ഈ സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യ ഇരട്ടയക്കത്തില്‍ വളര്‍ച്ച നേടുമെന്ന് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് ഡോ. കൃഷ്ണമൂര്‍ത്തി സുബ്രഹ്മണ്യന് പ്രവചിച്ചു. ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ ഇന്ത്യയുടെ വളര്‍ച്ച ഏകദേശം 13.7 ശതമാനമായിരിക്കും. കഴിഞ്ഞ സാമ്പത്തിക പാദങ്ങളില്‍ ആറ് ശതമാനത്തിലധികം വളര്‍ച്ച നേടിയതിനാല്‍ ഇരട്ടയക്ക വളര്‍ച്ച നേടാനാകുമെന്നും അദ്ദേഹം വിശദീകരിച്ചു.
ഡിമാന്റ് വളരുന്നതോടൊപ്പം സമ്പന്നമായ ബാങ്കിംഗ് മേഖലയും ഇന്ത്യയെ ഈ വളര്‍ച്ച കൈവരിക്കാന്‍ സഹായിക്കുമെന്നും ഡോ. കൃഷ്ണമൂര്‍ത്തി സുബ്രഹ്മണ്യന് പറഞ്ഞു. 2022ല്‍ ഇന്ത്യ 6.5 ശതമാനം മുതല്‍ ഏഴ് ശതമാനം വരെ വളര്‍ച്ച നേടുമെന്നും അദ്ദേഹം പറഞ്ഞു.
‘കോവിഡ് പ്രതിസന്ധിയില്‍ നിന്നും ഔപചാരികമേഖലകള് പുറത്തുകടന്നുകഴിഞ്ഞു. അനൗപചാരിക മേഖലയെയും കാര്യമായി കോവിഡ് ബാധിച്ചില്ല. സാമ്പത്തിക രംഗം കൂടുതല്‍ കരുത്താര്‍ജ്ജിച്ചു. ഉല്പാദനമേഖലയും വളരുകയാണ്.’ – വളര്‍ച്ചയുടെ കാരണങ്ങള്‍ വിശദീകരിച്ച് ഡോ. കൃഷ്ണമൂര്‍ത്തി സുബ്രഹ്മണ്യന് പറഞ്ഞു. 2015 മുതല്‍ 2019 വരെയുള്ള കാലയളവില്‍ മൊത്ത വളര്‍ച്ചാ നിരക്കില്‍ ഇന്ത്യ ചൈനയോക്കാള് മുന്നിലായിരുന്നു. പ്രത്യേകിച്ചും ഉല്പാദന ചരക്കുകളുടെ കയറ്റുമതിയും മെര്ചന്റൈസ് കയറ്റുമതിയും കണക്കിലെടുത്താല്‍. – അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: