പാരീസ്: ബാലന് ഡി ഓര് ഓര്‍ഗനൈസര്‍ എഡിറ്റര്‍ പാസ്കല്‍ ഫെറെയുടെ വിവാദ പ്രസ്താവനയ്ക്ക് മറുപടിയുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. മെസിയേക്കാല് കൂടുതല്‍ ബാലന് ഡി ഓര് നേടി വിരമിക്കണമെന്നായിരുന്നു റൊണാള്‍ഡോയുടെ ആഗ്രഹമെന്നും ഏഴാം തവണയും മെസി പുരസ്കാരം നേടിയതോടെ റൊണാള്‍ഡോയുടെ സാധ്യത മങ്ങിയെന്നും ഫെറെ പറഞ്ഞു. എന്നാല്‍ പച്ചക്കള്ളമെന്നായിരുന്നു റൊണാള്‍ഡോയുടെ മറുപടി. /
മാധ്യമ ശ്രദ്ധ കിട്ടാന്‍ തന്റെ പേര് വലിച്ചിഴക്കരുതെന്നും താന്‍ ആര്‍ക്കെതിരെയും മത്സരിക്കുന്നില്ലെന്നും റൊണാള്‍ഡോ പറഞ്ഞു. ബാലന് ഡി ഓര് പുരസ്കാരം നല്‍കുന്നതിലെ പ്രധാനിയായ ഫെറെ ഇത്തരം കള്ളം പറയുന്നതില്‍ ദുഖമുണ്ട്. ടീമിനായും വിജയത്തിനായുമാണ് കളിക്കുന്നത്. പുരസ്കാരങ്ങള്‍ ആഗ്രഹിക്കാറില്ല. ഫുട്ബോള്‍ ചരിത്രത്തിലെ മികച്ച താരങ്ങളിലൊരാളായി കളി മതിയാക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും റൊണാള്‍ഡോ ട്വിറ്ററില്‍ കുറിച്ചു. ഇതിനോട് ബാലന് ഡി ഓര് പ്രതിനിധികള്‍ പ്രതികരിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: