ന്യൂദല്‍ഹി: മുനവര്‍ ഫറൂഖിയെന്ന കൊമേഡിയന്‍ കോമഡി ഷോകള്‍ നിര്‍ത്തേണ്ടി വന്നതിനെപ്പറ്റി വലിയ പ്രാധാന്യത്തോടെയാണ് മാധ്യമങ്ങള്‍ വിമര്‍ശനങ്ങള്‍ ഉയര്‍ത്തുന്നത്. ആവിഷ്കാരസ്വാതന്ത്ര്യം തടയുന്നു എന്നാണ് വിമര്‍ശനം. എന്നാല്‍ എന്ത് തരം തമാശകളാണ് മുന്വര് ഫറൂഖി എന്ന കൊമേഡിയന്‍ പറയുന്നത് എന്ന് എത്ര പേര് പരിശോധിച്ചിരിക്കും.
ഹിന്ദു വികാരങ്ങളെ വ്രണപ്പെടുത്തുന്നതില്‍ മാത്രം ആഹ്ലാദം കൊള്ളുന്ന കൊമേഡിയനാണ് ഫറൂഖി. അയോധ്യയില്‍ നിന്നും മടങ്ങുന്ന കര്‍സേവകരെ തീവണ്ടിയില്‍ ഇട്ട് ചുട്ടെരിച്ച് കൊന്ന ഗോധ്ര സംഭവത്തെക്കുറിച്ച് മുനവര്‍ ഫറൂഖി പറഞ്ഞ തമാശ വൈറലായിരുന്നു. ഇതിലും മുനവര്‍ ഹിന്ദുക്കളെയാണ് നിലവിട്ട് പരിഹസിക്കുന്നത്. അയോധ്യയില്‍ നിന്നും മടങ്ങിവന്ന കര്‍സേവകരെ ജീവനോടെ ചുട്ടുകൊന്നതിനെക്കുറിച്ചാണ് മുനവര്‍ ഫറൂഖിയുടെ തമാശ. അന്ന് കലിപൂണ്ട മുസ്ലിം ജനക്കൂട്ടമാണ് കര്‍സേവകരെ തീവണ്ടിക്കുള്ളിലിട്ട് ചുട്ടുകൊന്നത് എന്ന കാര്യം എല്ലാവരും മറക്കുന്നു.
പണ്ട് ഹിറ്റ്ലറുടെ നാസി ജര്‍മ്മനിയില്‍ ആരെങ്കിലും കൂട്ടക്കൊലകളെപ്പറ്റി ആരെയും മിണ്ടാന്‍ അനുവദിച്ചിരുന്നില്ല. ജൂതന്മാരാണെന്ന ഒറ്റക്കാരണത്താലാണ് നാസികള്‍ അവരെ കൂട്ടക്കൊല ചെയ്തത്. എന്നാല്‍ ഈ കൂട്ടക്കൊലകളെപ്പറ്റി മിണ്ടാന്‍ അവിടെ ആര്‍ക്കും അവകാശമില്ലായിരുന്നു. ഇന്ത്യയില്‍ 2002ല്‍ 59 കര്‍സേവകരെ തീവണ്ടിക്കുള്ളില്‍ ചുട്ടെരിച്ച് കൊന്നപ്പോള്‍ സ്വതന്ത്രചിന്തയുടെ ആള്‍രൂപമായ അരുന്ധതി റോയി എങ്ങിനെയാണ് തീവണ്ടിയെ അഗ്നിക്കിരയാക്കിയതെന്ന് അറിയില്ലെന്നാണ് പറഞ്ഞത്. അരുന്ധതി റോയി പരസ്യമായി അറിവില്ലായ്മ നടിക്കുകയായിരുന്നു. പിന്നീട് ഒരു അന്താരാഷ്ട്ര സമ്മേളനത്തില്‍ അവര്‍ പറഞ്ഞത് ഇപ്രകാരമാണ്: ‘ചുട്ടുകൊല്ലപ്പെട്ട കര്‍സേവകര്‍ ബാബറി മസ്ജിദ് തകര്‍ത്ത ശേഷം മടങ്ങിവരികയായിരുന്നു’. അതായത് കര്‍സേവകരെ കുറ്റപ്പെടുത്താന്‍ കിട്ടിയ അവസരം അരുന്ധതീ റോയ് വിട്ടുകളയുന്നില്ലെന്നര്‍ത്ഥം.
അതായത് ഹിന്ദുക്കള്‍ കൂട്ടത്തോടെ ചുട്ടെരിക്കപ്പെടുന്നതിന്റെ കാരണം അറിയില്ലെന്ന് പറഞ്ഞ് അവര്‍ കൈമലര്‍ത്തുന്നു. മറ്റൊരിടത്ത് അവരെ കുറ്റപ്പെടുത്താന്‍ കിട്ടുന്ന അവസരം മുതലാക്കുന്നു. അതെ ഇന്ത്യയില്‍ ഹിന്ദുക്കളെ വിമര്‍ശിക്കാം, പരിഹസിക്കാം, അവര്‍ക്കെതിരായ അതിക്രമങ്ങളെക്കുറിച്ച് അറിയില്ലെന്ന് പറഞ്ഞ് അഭിനയിച്ച് കാണിക്കാം. ഇതെല്ലാം ഇന്ത്യയില്‍ നടക്കും. കാരണം ഇവിടെ ഹിന്ദുക്കളുടെ മാനംകെടുത്തിയാലും പ്രശ്നമില്ലാത്ത രാജ്യമാണ് ഇന്ത്യ.
59 കര്‍സേവകരെ തീവണ്ടിയില്‍ ചുട്ടുകൊന്ന ഗോധ്ര കൂട്ടക്കൊലയെ രാമായണത്തിലെ ഗോദ്ര കാണ്ഡമായി അവതരിപ്പിച്ച ശേഷമാണ് മുനവര്‍ ഫറൂഖിയ്ക്കെതിരെ ഹിന്ദു രോഷം ഉണര്‍ന്നത്. ‘തീവണ്ടി കത്തിക്കുന്നത് ഞാന്‍ ടിവിയില്‍ കണ്ടുകൊണ്ടിരിക്കുകയായിരുന്നു. അപ്പോള്‍ അച്ഛന് വന്ന് എന്നോട് ഇത്തരം അബദ്ധങ്ങള്‍ കാണരുതെന്ന് പറഞ്ഞ് ടിവി ഓഫാക്കി. എന്തുകൊണ്ടാണിങ്ങനെ എന്ന് ഞാന്‍ ചിന്തിച്ചു. ഇത് ഗോദ്ര കാണ്ഡത്തിന്റെ വീഡിയോ ആണ് എന്ന് അച്ഛന് പറഞ്ഞു.ഇത് അമിത് ഷാ സംവിധാനം ചെയ്ത, ആര്‍എസ്എസ് നിര്‍മ്മിച്ച സിനിമയാണെന്ന് ഞാന്‍ വിചാരിച്ചു. എനിക്കറിയില്ല:’- മുനവര്‍ ഫറൂഖി തന്റെ ഷോയില്‍ തമാശ പറയുമ്പോള്‍ സദസ്സ് ഊറിയൂറിച്ചിരിക്കുന്നു. 2002ലെ ഗോധ്ര കൂട്ടക്കൊലയെക്കുറിച്ചുള്ള വാര്‍ത്തയെ “ഒരു കാര്‍ട്ടൂണ്‍” എന്നാണ് മുനവര്‍ ഫറൂഖി വിശേഷിപ്പിക്കുന്നത്.
ഗോധ്ര യെക്കുറിച്ച് മറ്റൊരു മുനവര്‍ ഫറൂഖിയുടെ തമാശ് ഇങ്ങിനെ: ‘അവരെ (കര്‍സേവകരെ) ചുട്ടുകൊന്നത് അവര്‍ മരിച്ചതിന് ശേഷമാണോ?’- ഈ തമാശ കേള്‍ക്കുമ്പോഴും സദസ്സ് ഊറിച്ചിരിക്കുകയാണ്. “പ്രതികാരദാഹികളായ ജനക്കൂട്ടം അവരുടെ വിശ്വാസത്തിന്റെ പേരിലാണ് 59 കര്‍സേവകരെ കൊന്നത്. അയോധ്യയിലെ രാം മന്ദിരത്തില്‍ സേവ നടത്തി മടങ്ങുകയായിരുന്നു അവര്‍”- മുനവര്‍ ഫറൂഖിയുടെ മറ്റൊരു തമാശ.
എന്നാല്‍ ഈ പരാമര്‍ശങ്ങളുടെ പേരില്‍ ഒരിയ്ക്കലും മുനവര്‍ ഫറൂഖി മാപ്പ് പറയാന്‍ തയ്യാറായിട്ടില്ല. ബര്‍ഖാ ദത്ത് എന്ന ടിവി ജേണലിസ്റ്റ് നടത്തിയ ടിവി ഷോയിലും മുനവര്‍ ഫറൂഖി മാപ്പ് പറഞ്ഞില്ല. ഷോയില്‍ ബര്‍ഖാ ദത്ത് മുനവര്‍ ഫറൂഖിയെ രക്ഷിക്കാനും ശ്രമിക്കുന്നുണ്ടായിരുന്നു- ‘അവന് മാപ്പ് പറഞ്ഞിട്ടും അവനെ ഹിന്ദു തീവ്രവാദികള്‍ ലക്ഷ്യംവെയ്ക്കുകയാണ്’- ഇതായിരുന്നു ബര്‍ഖ ദത്തിന്റെ മുനവര്‍ ഫറൂഖിയെ രക്ഷിച്ചുകൊണ്ടുള്ള കമന്റ്. അതിന് മുനവര്‍ ഫറൂഖി നല്കിയ മറുപടി ‘താന്‍ ഒരിയ്ക്കലും മാപ്പ് പറഞ്ഞിട്ടില്ല’ എന്നാണ്.ബര്‍ഖാ ദത്തിന് നാണക്കേട് വരുത്തുന്നതായിരുന്നു മുനവര്‍ ഫറൂഖിയുടെ ഈ കമന്റ്.
ഇത് ഇപ്പോഴും മതേതര ഇന്ത്യയാണ് 90കളിലും 2000ലും ബോളിവുഡ് ഭരിച്ചത് ഷാരൂഖ് ഖാന്, സല്മാന് ഖാന്, ആമിര്ഖാന്, സെയ്ഫ് അലിഖാന് എന്നിവരാണ്. ദിലീപ് കുമാര്‍ എന്ന നടന്റെ യഥാര്‍ത്ഥ പേര് യൂസഫ് ഖാന് എന്നാണ്. ജാവേദ് അഖതറും സലിംഖാനും പ്രസിദ്ധരായ ഗാനരചയിതാക്കളായിരുന്നു. ഗുല്‍സാര്‍ എന്നും അദ്ദേഹത്തിന്റെ ആത്മാവുള്ള വരികളുടെ പേരില്‍ പ്രകീര്‍ത്തിക്കപ്പെട്ടു. മുഹമ്മദ് റാഫി എപ്പോഴും വിവിധ തരത്തിലുള്ള ആരാധകരെ ആകര്‍ഷിച്ചിരുന്നു. പിന്നീട് സംഗീതത്തിലെ ജീനയസ്സായി റഹ്മാന് വന്നു. ഇവരെയെല്ലാം ഇന്ത്യ നിഷ്കളങ്കമായി നെഞ്ചേറ്റി.
എന്നാല്‍ മരിച്ചവരെക്കുറിച്ച് ഒരു തമാശ പറയാന്‍ ശ്രമിച്ചയാളെ അതിന് സമ്മതിച്ചില്ല എന്നത് വലിയ വിമര്‍ശനമായി ഉയരുന്നു. കൊല്ലപ്പെട്ട കര്‍സേവകരെപ്പറ്റി തമാശ പറയുന്ന മുനവര്‍ ഫറൂഖിയെ തടയാന്‍ ശ്രമിക്കുന്നത് ഒരു പക്ഷേ അയാള്‍ ഒരു മുസ്ലിം കോമഡിയനായതിനാലാണ്. കോളെജിലെ കുട്ടികള്‍ക്കുള്ള ചോദ്യപ്പേപ്പറ്റില്‍ ഇസ്ലാം പരാമര്‍ശമുള്ള ചോദ്യം തയ്യാറാക്കിയ അധ്യാപകന്റെ കൈകളാണ് വെട്ടിമാറ്റിയത്. അയാള്‍ക്ക് ജോലി നഷ്ടമായി. ഭാര്യ തൂങ്ങിമരിച്ചു. അയാളുടെ ജീവിതം നശിച്ചു. താരതമ്യം ചെയ്യുമ്പോള്‍ ഇത്രയേ പറയാനാകൂ…ഹിന്ദുക്കളെ മനുഷ്യത്വരഹിതമായി അവതരിപ്പിക്കാം. പ്രശ്നമില്ല്. കാരണം ഇത് സ്വതന്ത്ര ചിന്തകരുടെ ഇന്ത്യയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: