ന്യൂദല്‍ഹി: ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ഒമിക്രോണ്‍ പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ എല്ലാവിധ സഹായങ്ങളും വാഗ്ദാനം ചെയ്ത് ഇന്ത്യ. പതിരോധമരുന്നുകള്‍, ജീവന്‍രക്ഷാ ഉപാധികള്‍, ടെസ്റ്റ് ചെയ്യുന്നതിനുളള കിറ്റ്, പിപിഇ കിറ്റ്, വെന്റിലേറ്റര്‍ തുടങ്ങിവയാണ് എത്തിക്കുന്നത്. കോവാക്‌സ് വഴിയോ ഉഭയകക്ഷിപ്രകാരമോ ആയിരിക്കും എന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ആഫ്രിക്കന്‍ രാജ്യങ്ങളായ മലാവി, എത്യോപ്യ, സാംബിയ, മോസാബിക്ക്, ഗിനിയ, ലെസോതോ എന്നിവിടങ്ങളിലേക്കാണ് കോവിഷീല്‍ഡ് എത്തിക്കുന്നത്. ഉഭയകക്ഷിപ്രകാരമോ, കോവാക്‌സ് വഴിയോ എത്രം പെട്ടെന്ന് പ്രതിരോധമരുന്നുകള്‍ എത്തിക്കുന്നതിന് പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ആലോചിക്കുകയാണ് വിദേശമന്ത്രാലയം വ്യക്തമാക്കി. കോവാക്‌സ് എന്നാല്‍ കോവിഡിനെ പ്രതിരോധിക്കുന്നതിനുളള വാക്‌സിന്‍,കിറ്റുകള്‍, മറ്റ് മരുന്നുകള്‍ എന്നിവ എത്തിക്കുന്നതിനുളള മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ്.ഈ മാര്‍ഗ്ഗം വഴിയോ മറ്റ് മാര്‍ഗ്ഗങ്ങളിലൂടെയോ ആയിരിക്കും വാക്‌സിന്‍ എത്തിക്കുക. ഞങ്ങള്‍ സ്ഥിതി വിലയിരിത്തികൊണ്ടിരിക്കുകയാണ്. ഒമിക്രോണിന്റെ അപകടാവസ്ഥ മനസിലാക്കുന്നു. ഈ രാജ്യങ്ങളോട് ഐക്യദാര്‍ഢ്യം കാണിക്കുന്നു, പ്രത്യേകിച്ച് ആഫ്രിക്കന്‍ രാജ്യങ്ങള്‍ എന്ന് വിദേശകാര്യമന്ത്രാലയം പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: