സന്നിധാനത്ത് തീര്‍ഥാടകരുടെ വരവില്‍ ഇത്തവണ വര്‍ദ്ധനവുണ്ടായി എന്നു പറയുമ്പോഴും സത്യാവസ്ഥ മറ്റൊന്നാണ്. സംസ്ഥാനത്തിനകത്തു നിന്നുള്ളവരുടെ വരവില്‍ മാത്രമാണ് വര്‍ദ്ധനവുണ്ടായിട്ടുള്ളത്. മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് സന്നിധാനത്ത് എത്തുന്ന അയ്യപ്പഭക്തരുടെ എണ്ണത്തില്‍ വന്‍ കുറവാണുള്ളത്. മഹാമാരിയുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ക്ക് ഇളവുണ്ടങ്കിലും പമ്പാസ്നാനത്തിനും വിരിവെയ്ക്കാനുമുള്ള നിയന്ത്രണങ്ങള്‍ തുടരുന്നതിനാല്‍ ആന്ധ്ര, കര്‍ണ്ണാടക തമിഴ്നാട് സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന തീര്‍ത്ഥാടകര്‍ വളരെ കുറവാണ്.
100 ഉം 150 അംഗങ്ങളുള്ള സംഘങ്ങളായി, വിരിവെച്ച് നെയ്യഭിഷേകവും പൂജകളും നടത്തി രണ്ടും മൂന്നും ദിവസങ്ങള്‍ തങ്ങിയാണ് സാധാരണ ഇവര്‍ മലയിറങ്ങുന്നത്.
ഇങ്ങനെ വരുന്ന തീര്‍ത്ഥാടക സംഘങ്ങളാണ് ദേവസ്വം ബോര്‍ഡിന് വരുമാനം കൂട്ടുന്നതും. അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള അയ്യപ്പന്മാരുടെ എണ്ണം കുറഞ്ഞത് ദേവസ്വം ബോര്‍ഡിന് വന്‍ നഷ്ടമാണ് ഉണ്ടാക്കുന്നത്. ഇവരുടെ അസാന്നിധ്യം സന്നിധാനത്തെ കച്ചവടക്കാരേയും സാരമായി ബാധിച്ചിട്ടുണ്ട്. വെര്‍ച്ചല്‍ ക്യൂ വഴി തിങ്കളാഴ്ച 25,271 പേര് ബുക്ക് ചെയ്തെങ്കിലും 13,248 പേര് മാത്രമാണ് ദര്‍ശനം നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: